ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മലയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്‌ രണ്ട് പേരുടെ നില ഗുരുതരം


തെന്മല:തെന്മലയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്‌ രണ്ട് പേരുടെ നില ഗുരുതരം.ഇതിനിടെ കടന്നൽ കുത്തേറ്റ വൃദ്ധന് ചികിത്സ ലഭിക്കാതെ തെന്മല കുടുംബ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ മണിക്കൂറുകള്‍ കിടന്നു.കടന്നൽ കുത്തേറ്റ മറ്റ് 8 ഓളം സഞ്ചാരികൾ ഉൾപ്പെടെ ഉള്ളവരെ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതില്‍ തെന്മല കുടുംബ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ ചികിത്സ ലഭിക്കാതെ കിടന്ന ഡാം കോളനിയിലെ അറുമുഖത്തിന്റെയും(68) മറ്റൊരാളുടെയും നില ഗുരുതരമാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മറ്റുള്ളവരെ പ്രഥമ ശുസ്രുഷ നല്‍കി വിട്ടയച്ചു.
ഡാം കുളത്തുപ്പുഴ പാലത്തിനു കീഴിൽ കൂടു കൂട്ടിയ കടന്നൽ കൂട്ടമാണ് സഞ്ചാരികളെയും നാട്ടുകാരെയും കുത്തിയത്.മുമ്പും ഇത്തരത്തിൽ സഞ്ചാരികൾക്കു കടന്നൽ കുത്തേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കുത്തേറ്റ സഞ്ചാരികളെ  അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ലെന്നും, നാട്ടുകാർ മാത്രമാണ് ഇവരുടെ രക്ഷയ്ക്കെത്തിയത് എന്നും ആക്ഷേപം ഉണ്ട്.ഞായറാഴ്ച ആയതിനാൽ തെന്മല കുടുംബ ആരോഗ്യ കേന്ദ്രം പൂട്ടി ഇട്ടിരുന്നതും, ആംബുലൻസ് സേവനം ലഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്നതും നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ തെന്മല പോലീസ് ആശുപത്രി പടിക്കൽ ചികിത്സ തേടി കിടന്ന വൃദ്ധനെ ആശുപത്രിയിൽ എത്തിക്കാതെ ആംബുലൻസ് വരുന്നതും കാത്ത് അര മണിക്കൂറിലേറെ നോക്കി നിന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.