ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് പുനലൂരിൽ വച്ച് സൂര്യാഘാതം ഏറ്റു.


തെന്മല: തെന്മല സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് പുനലൂരിൽ വച്ച് സൂര്യാഘാതം ഏറ്റു. തെന്മല സ്വദേശി സയ്ദ് അലി എന്ന വിദ്യാർത്ഥിക്കാണ് കഴിഞ ദിവസം പുനലൂരിൽ സുഹൃത്തിന്റെ വീട്ടിൽ പോകവേ ചെമ്മന്തൂർ കോളേജ് ജംഗ്‌ഷൻ ഭാഗത്ത്‌ വച്ച് സൂര്യാഘാതം ഏറ്റത്. ഉച്ചതിരിഞ്ഞു രണ്ട് മണി സമയത്താണ് മുഖത്തു നീറ്റൽ അനുഭവപ്പെട്ടത് എന്നും, അര മണിക്കൂറിനു ശേഷം മുഖത്തെ ചർമ്മം കുമിള രൂപത്തിൽ ആവുകയും തിരികെ തെന്മലയിൽ യാത്ര ചെയ്തു എത്തിയപ്പോഴേക്കും മുഖം പൊള്ളി വികൃതമായി എന്നും സയ്യെദ്അലി പറഞ്ഞു. ചാനൽ ക്യാമറയ്ക്കു മുന്നിൽ സംസാരിക്കാൻ തുടങ്ങവേ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സയ്ദ് അലി വീട്ടിലേക്കു. മടങ്ങുകയായിരുന്ന. തെന്മല കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സ ആണ് വിദ്യാർത്ഥി തേടിയത്. സയ്യെദ് അലിയുടെ അച്ഛൻ പ്രവാസിയാണ്. അമ്മയും അനുജത്തിയും ഉണ്ട് വീട്ടിൽ. സയ്യെദ് അലിക്കു സൂര്യാഘാതം ഏറ്റ കഴിഞ്ഞ ദിവസം പുനലൂരിലെ കൂടിയ താപനില 39 °C ആയിരുന്നു. വേനൽ മഴ പെയ്യാതിരിക്കുകയും ചൂട് കൂടി വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം എന്നാണ് സംസ്ഥാന സർക്കാരും പൊതു ആരോഗ്യ രംഗവും നൽകുന്ന മുന്നറിയിപ്പ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.