
കൊട്ടാരക്കര: തോട്ടില്‍ കുളിക്കുന്നതിനിടെ സഹപാഠിയെ ക്രൂരമായി മർദിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിക്കെതിരെ കൊട്ടാരക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. പൊലീസ് പറയുന്നത്: കഴിഞ്ഞ 27ന് വൈകിട്ട് 3.30നാണു സംഭവം. സ്കൂൾ വാർഷികോത്സവത്തോടനുബന്ധിച്ച് നടന്ന മൈം പരിപാടിയിൽ പങ്കാളികളായിരുന്നു ഇവർ. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്.പരിപാടി ആരംഭിക്കുന്നതിന് മുൻപാണ് കനാലിലെത്തി കുളിച്ചത്. കുളിക്കുന്നതിനിടെ ഒരു വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ വെള്ളത്തിൽ മുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി മൊബൈൽ ഫോണിൽ പകർത്തി. ഇത് സാമൂഹിക മാധ്യമങ്ങളിൽ പടർന്നു. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് ഡിവൈഎസ്പി എ.അശോകന്റെ നിർദേശ പ്രകാരം സിഐ ബി.ഗോപകുമാറാണ് കേസെടുത്തത്. സംഭവത്തിന് ശേഷം സ്കൂൾ കലാപരിപാടിയിൽ എല്ലാവരും പങ്കെടുത്തെന്നും പൊലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ