ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ട്രെയിൻ പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ


പുനലൂര്‍:ട്രെയിൻ പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.കൊല്ലം പുനലൂർ പാസഞ്ചർ ട്രെയിനിൽ നിന്നും ആണ് 60 പായ്ക്കറ്റ് കഞ്ചാവുമായി യുവാക്കൾ  കഴിഞ്ഞ ദിവസം രാത്രി  പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലാകുന്നത്. പത്തനംതിട്ട തടിയൂർ ഇണ്ടവിള ഹൗസിൽ മോബി സാജൻ ചാക്കോ, വിളക്കുടി വില്ലേജിൽ പ്ലാത്തറ അഖിൽ ഭവനിൽ അഖിൽ കുമാർ ,എന്നിവരെയാണ് പോലീസ് പിടി കൂടിയത്  സ്ക്കൂൾ കോളേജ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായ് കെണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു .റയിൽവേ എസ്.ഐ ഷിഹാബുദ്ദീൻ, എസ്.സി.പി.ഓ രവി ചന്ദ്രൻ ,റഹിം , സി.പി.ഓ സിവൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്  പ്രതികളെ കോടതിയിൽ ഹാജരാക്കി.കോടതി പ്രതികളെ റിമാന്‍ഡ്‌ ചെയ്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.