
തെന്മല:ഉറുകുന്നിൽ ഓട്ടോ ഡ്രൈവർ ആയ പട്ടികജാതി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. ഉറുകുന്നു മലവേടർ കോളനിയിൽ വട്ടമല വീട്ടിൽ രഞ്ജിത് എന്ന യുവാവിനെയാണ് വീടിനു സമീപത്തുള്ള തേക്കിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസുണ്ട്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മൃദദേഹം പോസ്റ്മാർട്ടത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. വിവാഹിതനായ രഞ്ജിത്തിന് രണ്ട് വയസുള്ള മകളുണ്ട്. മരണത്തിനു പിന്നിലെ സാഹചര്യം തെന്മല പോലീസ് അന്വേഷിച്ചു വരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ