
അഞ്ചലിൽ വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ചു കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അഞ്ചൽ അസുരമംഗലം കണ്ണംകോട് ജംഗ്ഷനിൽ താമസിക്കുന്ന സിബിയെയാണ് വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചത്. സാരമായ പരിക്കുകളോടെ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിബിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വയലാ അനിൽ മന്ദിരത്തിൽ അനീഷിനെ അഞ്ചൽ എസ്.ഐ അശോകന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ കരുകോൺ സ്വദേശി ഷാജഹാൻ ഒളിവിലാണ്.
പകൽ സമയത്തു റോഡിൽ വെച്ചുണ്ടായ വാക്കു തർക്കത്തെ തുടർന്ന് രാത്രി 9 മണിയോടു കൂടി ഷാജഹാനും അനീഷും സിബിയുടെ വീട്ടിൽ എത്തുകയും പകൽ ഉണ്ടായ തർക്കം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടുകയായിരുന്നു.തലക്ക് ഗുരുതരമായി പരിക്കേറ്റ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാളായ ഷാജഹാന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് അഞ്ചൽ എസ്.ഐ അശോകൻ പറഞ്ഞു. അറസ്റ്റു ചെയ്ത് അനീഷിനെതിരെ വധ ശ്രമത്തിനു കേസെടുക്കുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ