ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗുണനിലവാരം ഇല്ലാത്ത നിര്‍മ്മിതി മൂലം വാളക്കോട് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു


ദേശീയപാതയില്‍ നിരന്തരം ഗതാഗത സ്തംഭനം നേരിടുന്ന പുനലൂര്‍ വാളക്കോട് റെയില്‍വേ മേല്‍പ്പാലത്തിന്റെ നവീകരണം എങ്ങുമെത്തിയില്ല. ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ വീതിയുള്ള മേല്‍പ്പാലത്തിന് കൈവരികള്‍ കഴിഞ്ഞ 2017 ഡിസംബറില്‍ സ്ഥാപിച്ചെങ്കിലും ഗുണനിലവാരം ഇല്ലാത്ത നിര്‍മ്മിതി മൂലം ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞപ്പോള്‍ കൈവരികള്‍ ഇളകി അപകടകരമായ നിലയില്‍ ആയി.ഒരു വലിയ വാഹനം കടന്നു പോകുമ്പോള്‍ കാല്‍നട യാത്ര പോലും ദുഷ്ക്കരമായ ഈ പാലത്തിലൂടെയാണ് ദേശീയപാത കടന്നു പോകുന്നത്.ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും,നൂറ് കണക്കിന് സ്കൂള്‍ കുട്ടികളും, കാല്‍നടയാത്രക്കാരും കടന്നു പോകുന്ന ദേശീയ പാതയിലെ പ്രധാന പാലത്തിനാണ് വര്‍ഷങ്ങളായുള്ള ഈ അവഗണന.
കൂടാതെ പാലത്തില്‍ രണ്ട് ആല്‍മരങ്ങള്‍ വളര്‍ന്നു തളിര്‍ത്തു നില്‍ക്കുന്നു.പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ആല്‍മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും, സ്വീകരിച്ചില്ല. നിരവധി സ്കൂള്‍ കുട്ടികളും, കാല്‍നട യാത്രികരും, വാഹന യാത്രികരും, അപകട ഭീതിയിലാണ് ഇതുവഴി നിത്യേന സഞ്ചരിക്കുന്നത്.മുമ്പ്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ പാലത്തില്‍ വെച്ച് അപകടം ഉണ്ടാകുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിട്ടുള്ളതാണ്.അടുത്ത അധ്യായന വര്‍ഷത്തിന് മുമ്പെങ്കിലും വാളക്കോട് പാലത്തിന്റെ വീതി കൂട്ടി സ്കൂളിലേക്ക് കുട്ടികള്‍ക്ക് സുരക്ഷിതമായി കടന്നു വരുവാനുള്ള നടപടി സ്വീകരിക്കണം എന്ന് എന്‍.എസ്.വി.വി.എച്ച്.എസ്  പ്രിന്‍സിപ്പല്‍ എ.ആര്‍ പ്രേംരാജും, എന്‍.എസ്.വി സ്കൂള്‍ ഹെഡ് മിസ്ട്രസ് റാണി എസ് രാഘവനും ആവശ്യപ്പെട്ടു.നൂറ്റിഇരുപത് വർഷം പഴക്കമുള്ളതും അപകട ഭീഷണി നേരിടുന്നതുമായ വാളക്കോട് മേൽപ്പാലം പുനർനിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ്. പത്ത് ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഇതുവഴി നിരോധനം ഏർപ്പെടുത്തിയിട്ട് 16 വർഷം കഴിഞ്ഞു.എന്നാൽ ഇതുവഴി കടന്നുപോകുന്നത്  40 – 50 ടൺ ഭാരം കയറ്റിയ വാഹനങ്ങളാണ്. മേൽപ്പാലം വിഷയത്തിൽ റെയിൽവേ മൂന്നു കോടി രൂപ മുടക്കി കോൺക്രീറ്റ് തുരങ്കം നിർമിച്ച് തങ്ങളുടെ കടമ നിർവഹിച്ചു എന്നാല്‍ ദേശീയപാതാ അധികൃതര്‍ മൌനം തുടരുകയാണ്.
മീറ്റര്‍ഗേജ് റെയില്‍പാതയ്ക്ക് മുകളിലൂടെയുള്ള കരിങ്കല്‍ മേല്‍പ്പാലം 120 വര്‍ഷംമുമ്പ് ബ്രീട്ടീഷുകാരാണ് പാലം നിര്‍മിച്ചത്. അമിത ഭാരവുമായി ചരക്ക് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വാളക്കോട് റെയില്‍വേ മേല്‍പ്പാലം പുതുക്കിപണിയാന്‍ ദേശീയപാത വിഭാഗവും റെയില്‍വേയും തുല്യമായി തുക ചെലവിടുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, പുനലൂര്‍ ചെങ്കോട്ട ബ്രോഡ്ഗേജ് പാതയുടെ പണി തുടങ്ങിയിട്ടും വാളക്കോട് മേല്‍പ്പാലം നിര്‍മ്മാണത്തിന് എന്‍.എച്ച് അധികൃതര്‍ തുക അനുവദിക്കുകയോ മേല്‍പ്പാലം പണിക്ക് പദ്ധതി തയ്യാറാക്കുകയോ ചെയ്തില്ല.

മേൽപാലം പുനർനിർമാണം ദേശീയപാതാ അധികൃതർ വൈകിപ്പിക്കുമെന്ന് റെയില്‍വേക്ക് ഉറപ്പായതോടെ ഗേജുമാറ്റം നടത്തി ട്രെയിൻ സർവീസ് നടത്തുന്നതിനായി റെയിൽവേ സ്വന്തം നിലയിൽ മൂന്നു കോടി മുടക്കി നിര്‍മ്മാണ വിഭാഗം വാളക്കോട് മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ബോക്സ് മാതൃകയില്‍ പാലത്തിന്റെ വീതി വര്‍ധിപ്പിച്ച് സുരക്ഷ ഒരുക്കുകയും ചെയ്തു.അതിനാൽ ഇനി മേൽപാലം നിർമ്മിക്കുമ്പോൾ ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല.ഇനി ഇവിടെ മേൽപ്പാലം നിർമിക്കുന്നതിന് തുരങ്ക നിർമാണത്തിനു ചെലവായ തുകയുടെ ഒരു ഭാഗം ദേശീയപാത അധികൃതർ നൽകണമെന്ന് ഒരു അവകാശവാദം റെയിൽവേ അധികൃതർ മുന്നോട്ടുവച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ വലിയ രണ്ടു വാഹനങ്ങൾ മുഖാമുഖം എത്തിയാൽ ഗതാഗത സ്തംഭനം ഉറപ്പാണ്. എല്ലാ ദിവസവും ഗതാഗതക്കുരുക്ക് പതിവാണ് എന്നാല്‍ ശബരിമല സീസണിൽ ഇവിടെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും.
പാലത്തിനു വീതി കൂട്ടുവാന്‍ ഉള്ള നടപടികള്‍ ഇപ്പോള്‍ റെയില്‍വേ തുരങ്കം പണിഞ്ഞതിനാല്‍ വളരെ എളുപ്പം ആയി എന്നാല്‍ ഇതൊന്നും ദേശീയപാതാ അധികൃതര്‍ അറിഞ്ഞ മട്ടില്ല. ഈ കോണ്‍ക്രീറ്റ് തുരങ്കത്തിന് മുകളില്‍ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തി ദേശീയപാതയുടെ വീതിവര്‍ധിപ്പിക്കാനും ഇരുവശത്തും സുരക്ഷാമതിലുകള്‍ നിര്‍മ്മിക്കാനും എന്‍.എച്ച് അധികൃതര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി തയ്യാറായിട്ടില്ല.ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെയും, സ്കൂള്‍ വിദ്യാര്‍ഥികളുടെയും ആവശ്യം.
ന്യുസ്  ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.