
പുനലൂർ:പുനര്‍ജ്ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനലൂര്‍ നഗരസഭ ശുചീകരിച്ച വെട്ടിപ്പുഴ തോട് വേനൽ കടുത്തതോടെ വീണ്ടും മലിനമായി.പൊതുജന പങ്കാളിത്വം ഇല്ലാത്തതാണ് തോട് മലിനം ആകുവാന്‍ കാരണം. തോട്ടിലേക്ക് കക്കൂസ് മാലിന്യങ്ങളും, ഹോട്ടലിലെയും, വീടുകളിലേയും, വ്യാപാര സ്ഥാപനങ്ങളിലെയും മലിന ജലവും ഒഴുക്കുന്നതാണ് പ്രശ്നം.കക്കൂസ്, മലിനജല വാഹികളായ പൈപ്പുകള്‍ പാറ ഡി.ആര് അടുക്കി വശം കെട്ടി മലിന ജല വാഹിനി കുഴലുകള്‍ മറച്ചു കക്കൂസ് മാലിന്യവും, ശുചിമുറികളിലെ മലിന ജലവും നിര്‍ബാധം തള്ളുന്നു.സൂഷ്മ പരിശോധന നടത്തിയാല്‍ ഇവ കണ്ടെത്താം.അജൈവ മാലിന്യങ്ങൾ തോട്ടിലേക്ക് വരുന്നതിന് കുറവു വന്നെങ്കിലും ജൈവ അവശിഷ്ടങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്. കല്ലടയാറ്റിലേക്ക് എത്തുന്ന പ്രധാന തോടാണിത്.ജപ്പാന് കുടിവെള്ള പദ്ധതിയുടെയും,കുണ്ടറ കുടിവെള്ള പദ്ധതിയുടെയും പമ്പിംഗ് നടത്തുന്ന സ്ഥലത്തിനെ മധ്യഭാഗത്ത് ആണ് വെട്ടിപ്പുഴ തോട് കല്ലയാറുമായി സംഗമിക്കുന്നത് കൂടാതെ ഡസൻ കണക്കിന് കുടിവെള്ള പദ്ധതികൾക്ക് കല്ലടയാറ്റിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.നേരത്തെ നടത്തിയ പരിശോധനയിൽ കല്ലടയാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അംശം വളരെ കൂടിയ അളവില്‍ കണ്ടെത്തിയിരുന്നു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ശുചിമുറി മാലിന്യം നേരിട്ട് ഓടയിലേക്ക് ഒഴുക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് കാര്യമായ നടപടികളോ പരിശോധനകളോ ഇത് വരെ നടന്നിട്ടില്ല. അടിയന്തരമായി വെട്ടിപ്പുഴ തോട് ശുചീകരിക്കുന്നതിനും,തോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലം ശേഖരിച്ചു ലാബില്‍ പരിശോധിക്കുവാനുള്ള നടപടികളും നിരീക്ഷണ ക്യാമറ സ്ഥാപിച്ചു മാലിന്യം തള്ളുന്നവരെ കണ്ടെത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
വെട്ടിപ്പുഴ തോട്ടില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എട്ടിന്റെ പണി വരുന്നു
പുനര്‍ജ്ജനി രണ്ടാം ഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിപ്പുഴ തോട് വീണ്ടും ശുചീകരിക്കും എന്ന് പുനലൂര്‍ നഗരസഭാ ചെയര്മാന് കെ.രാജശേഖരന് പുനലൂര്‍ ന്യുസിനോട് പറഞ്ഞു. മാലിന്യ സംസ്കരണത്തില്‍ കേരളത്തിലെ ഏറ്റവും മാതൃകാപരമായ നിലയില്‍ ഉള്ള പ്രവര്‍ത്തനം ആണ് പുനലൂര്‍ നഗരസഭ നടത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ചു സംസ്കരിക്കുവാന്‍ ഉള്ള പ്ലാന്റ് പ്ലാച്ചേരിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വർഷം പുനര്‍ജ്ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ തോടുകള്‍ ശുചീകരിച്ചത് കൊണ്ടാണ് പ്രളയത്തിന്റെ കെടുതിയില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിഞ്ഞത്.ഇരുവശവു ഉള്ള താമസക്കാരും വ്യാപാര സ്ഥാപനങ്ങളും വെട്ടിപ്പുഴ തോട് മലിനം ആക്കുന്നതാണ് നഗരസഭയെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്.വെട്ടിപ്പുഴ തോടിന്റെ ഇരുവശവു ഉള്ള താമസക്കാരും വ്യാപാര സ്ഥാപനങ്ങളും മാലിന്യങ്ങള്‍ വെട്ടിപ്പുഴ തോട്ടില്‍ തള്ളുന്നത് തടയുവാന്‍ വേണ്ട നടപടികള്‍ക്കായി ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട് എന്നും നഗരസഭാ ചെയര്മാന് കെ രാജശേഖരന് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ