
- ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പു നടത്തിയ യുവതിക്ക് ഭര്‍തൃമാതാവിന്റെ മരണത്തിലും പങ്കെന്ന് ബന്ധുക്കള്‍
കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ശങ്കരന് പിള്ളിയില്‍ വീട്ടില്‍ സൈനീകന് പ്രദീപ് കുമാര്‍ ( 36 ) ആണ് വിവാഹ തട്ടിപ്പിനിരയായത് . കൊട്ടാരക്കരയില്‍ പരിചയപെട്ട യുവതി താന്‍ അനാഥയാണെന്നും ചെന്നൈ റെയില്‍വേ ആശുപത്രിയിലെ ഡോക്ടറാണെന്നും പറഞ്ഞ് സൈനീകനെ വിശ്വസിപ്പിക്കുകയും പിന്നീട് മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച് പ്രണയത്തിലാവുകയും ചെയ്തുവത്രെ. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ സൈനീകന് ഇവരെ വിവാഹം ചെയ്ത് വീട്ടിലേക്ക് കൊണ്ട് വരുകയും ഒപ്പം താമസിപ്പിച്ച് വരുകയുമായിരുന്നു. സൈനീകന് ജോലി സ്ഥലത്തേക്ക് പോകുമ്ബോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന യുവതി അയാള്‍ അവധിക്കെത്തുമ്ബോള് മാത്രമാണ് തിരികെയെത്തുന്നത് . പല ഘട്ടങ്ങളിലായി 20 ലക്ഷത്തോളം രൂപ ഇവര്‍ സൈനീകനില് നിന്നും തട്ടിയെടുത്തിട്ടുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നു .
താന്‍ ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചും സൈനീകനില് നിന്നും പണം തട്ടിയെടുത്തതായും ബന്ധുക്കള്‍ പറയുന്നു . ബന്ധുക്കളെ കബളിപ്പിക്കാന്‍ വയറ്റില്‍ തലയിണ കെട്ടിവച്ചായിരുന്നു ഇവര്‍ നടന്നിരുന്നത് . പിന്നീട് ആറാം മാസത്തില്‍ ഗര്‍ഭം അലസി പോയെന്ന് സൈനീകനെ വിശ്വസിപ്പിക്കുകയും ചെയ്തു .ഇവരെ കുറിച്ച് സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അഞ്ചല്‍ കരവാളൂര്‍ സ്വദേശി ആണെന്നും നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള ഇവരുടെ ആദ്യ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായും രണ്ടാമത്തെ ഭര്‍ത്താവ് നിയമപരമായി ബന്ധം വേര്പെടുത്തിയിട്ടുള്ളതായും ഈ ബന്ധങ്ങളിലായി ഇവര്‍ക്ക് രണ്ട് പെണ് കുട്ടികളുമുണ്ടെന്ന് അറിഞ്ഞു .
അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇവര്‍ ഒളിവിലാണ്. റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യന് കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
സൈനീകന് പ്രദീപിന്റെ മാതാവ് സാവിത്രിയമ്മ മൂന്ന് മാസം മുമ്പ് മരണപെട്ടിരുന്നു. വൈകുന്നേരം ആറരയോടെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും മാതാവിനുണ്ടായിരുന്നില്ലയെന്നും ബന്ധുക്കള്‍ പറയുന്നു. സ്വാഭാവിക മരണം എന്ന നിലയിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലിന്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരു ആസൂത്രിത കൊലപാതക മായിരിക്കാന്‍ സാധ്യതയുള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഇത് അന്വേഷണ വിധേയമാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപെട്ടു .
പ്രദീപിന്റെ സഹോദരിക്കുണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ പുറത്ത് വന്നിട്ടുള്ളത് . ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇവരുടെ വീട്ടില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങളും ചില ചികിത്സാ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് . ഇവര്‍ വ്യാജ ഡോക്ടര്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആ വഴിക്കുള്ള അന്വേഷണങ്ങള്‍ നടന്നു വരുകയാണ്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ ഇവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ ജോലി സ്ഥലത്തുള്ള സൈനികന് ഏറെ താമസിയാതെ നാട്ടിലെത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും അവര്‍ ആവശ്യപെട്ടു.
യുവതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് കൊല്ലം റൂറല്‍ എസ്പി ക്ക് പരാതി നല്‍കിയതായും ബന്ധുക്കളായ സുമേഷ്, രാജേഷ്, ശിവന് പിള്ള എന്നിവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ