ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ചില്ലിംഗ് പ്ലാൻറ് ജംഗ്ഷനിൽ വഴിയോര കച്ചവടക്കാർ റോഡ് കയ്യേറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു


അഞ്ചൽ ഏരൂർ ചില്ലിംഗ് പ്ലാൻറ് ജംഗ്ഷനിൽ വഴിയോര കച്ചവടക്കാർ റോഡ് കയ്യേ റിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു അപകടങ്ങൾ ഉണ്ടാകുന്നതായി പരാതി.ഏരൂർ ചില്ലിംഗ് പ്ലാന്റ് ജംഗ്ഷനിൽ റോഡിലേക്ക് ഇറക്കി വ്യാപാരം നടത്തുന്നതു കാരണം വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാതാവുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാകുന്നു. നിരവധി കടകൾ റോഡിലേക്ക് ഇറക്കി ടാർപ്പ കൊണ്ട് കെട്ടി മറച്ചത് കാരണം ഈ രണ്ടു സൈഡിൽ കൂടി പോകുന്ന വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത തരത്തിൽ ഗതാഗത തടസ്സവും കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയും ഉയർത്തുകയാണ്.കഴിഞ്ഞ കുറെ ദിവസങ്ങൾക്കു  മുൻപ് ഈ പ്രദേശത്ത് വെച്ച് ബൈക്ക് യാത്രികൻ ബസ്സിന് സൈഡ് കൊടുക്കാൻ  സ്ഥലമില്ലാത്തത് കാരണം അപകടത്തിൽപ്പെട്ടിരുന്നു. ഈ തരത്തിലുള്ള അപകടങ്ങൾ ഇവിടെ തുടർകഥയാണ്. ഇതിനെ തുടർന്ന് നിരവധി സംഘടനകളുംപ്രദേശവാസികളും ഏരൂർ പഞ്ചായത്തിലും, പോലീസിലും, പൊതുമരാമത്ത് വകുപ്പിലും, കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ്.എന്നാൽ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.റോഡ് കയ്യേറിയുള്ള വ്യാപാരത്തിൽ കേരള വെജിറ്റബിൾ മാർച്ചന്റ് അസോസിയേഷൻ ശക്തമായ പ്രതിഷേധിച്ചു.ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് മേഖല പ്രസിഡന്റ് അരുൺ ചന്ദ്രശേഖർ,സെക്രട്ടറി ഹരികുമാർ, ഷാജി, അൻസാരി, തോമസ്, ബിജു, ജമാൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.
പ്രദേശത്ത് ആകമാനം പ്രതിഷേധം അറിയിച്ചുകൊണ്ട് പൗരസമിതിയുടെ മറ്റും പേരിൽ പോസ്റ്റർ പതിച്ചിരിക്കുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.