വയോധികനായ ദളിതനെ അച്ചന്‍കോവില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
പുനലൂർ: കുടുംബ പ്രശ്നത്തെ തുടർന്നു അച്ചൻകോവിലിൽ വയോധികനായ ദളിതനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. അച്ചൻകോവിൽ ലക്ഷം വിട് കോളനിയിൽ താമസക്കാരനായ ചെല്ലപ്പ (58) നെയാണ് അച്ചൻകോവിൽ പോലീസ് സ്റ്റേഷനിലെ 4 പോലീസ് കാർ ചേർന്നു 2 കാലുകളുടെ വെള്ളക്കും, ശരീരത്തും ക്രൂരമായി മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനമേറ്റ ചെല്ലപ്പൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ഭാര്യ വസന്തയുമായി നടന്ന കുടുംബ പ്രശ്നത്തെ തുടർന്ന് മർദ്ദനമേറ്റതായി ആരോപിച്ചു അവർ അച്ചൻകോവിൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു ബുധനാഴ്ച രാത്രിയിൽ പരാതി അന്വേഷിക്കാൻ എത്തിയ 4 പോലീസുകാർ തന്റെ കുടുംബ വീട്ടിൽ വച്ചു മുഖത്ത് അടിച്ച ശേഷം ജീപ്പിൽ കയറ്റുകയായിരുന്നു എന്ന് ചെല്ലപ്പൻ പറഞ്ഞു.തുടർന്ന് സ്റ്റേഷന്റെ പടിവാതിൽ മുതൽ മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച തന്റെ രണ്ട് കാലുകളിലും ഓരോ പോലീസ് കാർ ചവിട്ടി പിടിച്ചു. മറ്റ് രണ്ട് പോലീസുകാർ ലാത്തി കൊണ്ട് രണ്ട് കാലുകളുടെയും വെള്ളക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. 150- ഓളം അടിയാണ് കാലിന്റെ വെള്ളക്ക് ഏറ്റതെന്ന് ചെല്ലപ്പൻ പറഞ്ഞു. മർദ്ദനത്തെത്തുടർന്ന് അവശനായ ചെല്ലപ്പനെ അളിയൻ ഗോപി ജാമ്യത്തിൽ ഇറക്കി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ജില്ലാ റൂറൽ പോലിസ് മേധാവി, പുനലൂർ ഡി.വൈ.എസ്.പി. എന്നിവർക്ക് പരാതി നൽകിയതായി ചെല്ലപ്പൻ പറഞ്ഞു.
എന്നാൽ സംഭവം അടിസ്ഥാന രഹിതമാണെന്ന് അച്ചൻകോവിൽ പോലീസ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ