ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌ രണ്ട് പേര്‍ അറസ്റ്റില്‍

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചു കൊടുക്കാം എന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ.അഞ്ചലിൽ പ്രവർത്തിക്കുന്ന എസ്.ഐ.ഡി.റ്റി ഹെഡ് ഓഫീസിൽ നിന്ന് തട്ടിപ്പിനിരയായ 15 ഓളം പരാതികൾ ഇത് വരെ അഞ്ചൽ പോലീസിന് ലഭിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളിൽ SIDT അഥവാ (ഭാരതീയ സാങ്കേതിക വികസന കാര്യലായം ) എന്ന സ്ഥാപനത്തിന്റെ പേരിൽ ആണ് തട്ടിപ്പു നടന്നിരിക്കുന്നത്.
അഞ്ചലില്‍ സ്ഥാപനം നടത്തി വന്ന കോട്ടയം പുതുപ്പള്ളി സ്വദേശി 28 വയസുള്ള വിഷ്ണു , അഞ്ചൽ തഴമേൽ വൈകുണ്ഠത്തിൽ 34 വയസുള്ള പ്രദീപ് നമ്പൂതിരി എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടെ യോഗാ,തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന സെന്ററുകൾ ആരംഭിച്ചാൽ ഗവ. ആനുകൂല്യങ്ങളും നല്ല ശമ്പളവും, നൽകുമെന്നും യോഗ കോഴ്സിന് രജിസ്ട്രേഷൻ ഫീസ് ആയ15000 രൂപയും തയ്യൽ, ബ്യൂട്ടീഷൻ കോഴ്സുകൾക്ക് അഫിലിയേഷൻ ഇനത്തിൽ 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്   പരാതിക്കാരിൽ നിന്നും ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്.
അഞ്ചൽ സി .ഐ  പി.ബി വിനോദ് കുമാർ, എസ്.ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അഞ്ചലിൽ പ്രവർത്തിക്കുന്ന എസ്.ഐ.ഡി.റ്റി ഹെഡ് ഓഫീസിൽ നിന്ന് തട്ടിപ്പിനിരയായ 15 ഓളം പരാതികൾ ഇത് വരെ അഞ്ചൽ പോലീസിന് ലഭിച്ചു.
വിവിധ ജില്ലകളിൽ ഉള്ളവർ ഹെഡ് ഓഫീസ് തിരക്കി വരുകയും അഞ്ചൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
വിവിധ പഞ്ചായത്തുകളുടെ പ്രതിനിധികളായിട്ടാണ് പലരും തുക നൽകിയിരുന്നത്. 2 ലക്ഷം മുതൽ 5 ലക്ഷം വരെ നഷ്ടപെട്ട പഞ്ചായത്തു പ്രതിനിധികൾ ഉണ്ട്,
കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികൾ അഞ്ചൽ പോലീസിന് ലഭിച്ചിരിക്കുന്നത്. വരും ദിവസ്സങ്ങളിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നിരവധി പരാതികൾ ഉണ്ടാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. മാസങ്ങൾക്കു മുൻപ് മലപ്പുറം ജില്ലയിൽ ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉണ്ടായ കേസ് ഒതുക്കി തീർത്തിരുന്നു. 
പൊൻകുന്നം കിഴക്കേമുറിയിൽ ആർ.രാജലക്ഷ്മി, കടയ്ക്കൽ അയിരക്കുഴിയിൽ നിർമ്മാല്യത്തിൽ ബീനാ രാജൻ, കല്ലുവാതുക്കൽ രാമകൃഷ്ണ വിഹാറിൽ ജന്യ ജി.കൃഷ്ണ, കോട്ടയം പാറമ്പുഴ കഞ്ഞി പ്ലാക്കൽ വീട്ടിൽ കെ.ആർ സുദീപ്, കോട്ടയം ഏലിക്കുളം മൂന്നാനപ്പള്ളിൽ വീട്ടിൽ എം.കെ ബിജു, എന്നിവരാണ് പരാതി നൽകിയത്.
കേസിലെ മറ്റൊരു പ്രതിയും ഓഫീസ് ജീവനക്കാരിയുമായ  ബിന്ദു ഒളിവിലാണ്.പൊലീസ് പ്രതികളെ ഭാരതീയ സാങ്കേതിക കാര്യാലയത്തിലെ ഹെഡ് ഓഫീസായ അഞ്ചലിലെ സ്ഥാപനത്തിൽ കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി.രേഖകള്‍ ശേഖരിച്ച പോലീസ്‌ സ്ഥാപനം പൂട്ടി സീല്‍ ചെയ്തു.
തുടര്‍ന്ന് പ്രതികളെ പോലീസ്‌ കോടതിയിൽ ഹാജരാക്കി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

വീഡിയോ  കാണാം
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.