
അഞ്ചൽ അറക്കൽ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ പോലീസുകാരെ മർദ്ദിച്ച കേസിലെ പ്രതികളിലൊരാൾ പോലീസ് പിടിയിൽ.അഞ്ചൽ ഇടയം ചന്ദ്രോദയത്തിൽ അജു ലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കുതിരയെടുപ്പുമായി കപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കെതിരെ ഒരു സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു.തുടർന്ന് നടന്ന സംഘർഷത്തിൽ അഞ്ചൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബേബികുട്ടി അഡീഷണൽ എസ്.ഐ ബിജുഎന്നിവർക്ക് പരിക്കേറ്റിരുന്നു.ബേബി കുട്ടിക്ക് ചെവിയുടെ ഭാഗത്ത് കല്ലു കൊണ്ടുള്ള ഏറും ബിജുവിന് മൂർച്ചയുള്ള ആയുധം കൊണ്ടു കൈക്കുമാണ് മുറിവേറ്റതു. രണ്ടുപേരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാരെ മർദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അഞ്ചൽ സി.ഐ പി. ബി വിനോദ് കുമാർ പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ