ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ സംഘർഷം: രണ്ട് പൊലീസുകാർക്ക് പരിക്ക്


അഞ്ചൽ: അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടു കുതിരയെടുപ്പിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിലെ രണ്ട് പേർക്ക് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. അറയ്ക്കൽ -മലമേൽ, തേവർതോട്ടം ,ഇടയം എന്നീ കരക്കാരുടെ കെട്ടുകുതിരകൾ ആറാട്ടു കണ്ടത്തിലെത്തിയപ്പോഴാണ് ഇരു വിഭാഗം ആൾക്കാർ ഏറ്റുമുട്ടിയത്.ഇതിനെത്തുടർന്ന് ഇരുവിഭാഗത്തിലേയും ഓരോരുത്തർക്ക് പരിക്കേറ്റു.ഇവരേയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരേയുണ്ടായ കല്ലേറിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
അഞ്ചൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബേബിക്കുട്ടി, എ.എസ്.ഐ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. പതിനായിരക്കണക്കിന് ജനബാഹുല്യമുള്ള ഉത്സവ സ്ഥലത്ത് മതിയായ പൊലീസുകാരില്ലാത്തതാണു് പൊലീസിന് പരിക്ക് പറ്റാൻ കാരണമായതെന്ന് പറയപ്പെടുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.