ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പറെയും ഭര്‍ത്താവിനെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ചു
ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് മെമ്പറെയും ഭര്‍ത്താവിനെയും മകളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി.ആര്യങ്കാവ് കരയാളംമെത്ത് ഉള്ളാട്ടില്‍ കുന്നില്‍ ലോഡിംഗ് തൊഴിലാളി 56 വയസുള്ള ജോസഫ് വര്‍ഗീസ് , 54 വയസുള്ള ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗ്രേസിയമ്മ ,28 വയസുള്ള മകള്‍ ജിന്‍ടു എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.കഴിഞ്ഞ ഇരുപത്തിഅഞ്ചാം തീയതി സമീപത്തുള്ള സന്ധ്യാ ഭവനില്‍ രാജേഷ് എന്നയാളും ലോഡിംഗ് തൊഴിലാളി ആയ ജോസഫ് വര്‍ഗീസുമായി ആര്യങ്കാവില്‍ വെച്ച് വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രകോപിതരായ രാജേഷും മകന് രാഹുലും ഏകദേശം രാത്രി എട്ടര മണിയോടുകൂടി ജോസഫ് വര്‍ഗീസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ജോസഫ് വര്‍ഗീസിനെ മര്‍ദ്ദിക്കുകയും ആയിരുന്നു എന്ന് പറയുന്നു.ജോസഫ് വര്‍ഗീസിനെ മര്‍ദ്ദിക്കുന്നത് കണ്ട മകള്‍ ജിന്ടുവും, ഗ്രേസിയമ്മയും തടസ്സം പിടിക്കുകയും തുടര്‍ന്ന് പ്രതികള്‍ സ്ത്രീകളെ മര്‍ദ്ദിക്കുകയും ആയിരുന്നു.
മര്‍ദ്ദനത്തില്‍ തലക്കും മുതുകിനും നെഞ്ചിനും പരുക്കേറ്റ ജോസഫ് വര്‍ഗീസ്,തലക്കും ശരീരത്തും പരുക്കേറ്റ ഗ്രേസിയമ്മ, കാലിനും, തൊഴിയില്‍ അടിവയറിനും പരുക്കേറ്റ മകള്‍ ജിന്‍ടു എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട് കയറി സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജേഷും മകന് രാഹുലിനും എതിരെ തെന്മല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷിച്ചില്ല എന്നും പരാതിയുണ്ട്.തുടര്‍ന്ന് ഇവര്‍ പുനലൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ