ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ ചെമ്മന്തൂരിൽ തുണികള്‍ ഇസ്തിരി ഇട്ടു കൊടുക്കുന്ന കടയില്‍ തീപിടുത്തം ഒരാള്‍ വെന്തുമരിച്ചു


പുനലൂർ: ചെമ്മന്തൂരിൽ തുണികള്‍ ഇസ്തിരി ഇട്ടു കൊടുക്കുന്ന കടയിൽ കിടന്നുറങ്ങിയ ആൾ വെന്തു മരിച്ചു. ചെമ്മന്തൂർ സ്വദേശി കാഞ്ഞിലില്‍ വീട്ടില്‍ ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു.ആണ്‍മക്കള്‍ രണ്ടു പേരും വേറെ ആണ് താമസം.ഭാര്യ ഹെലന്‍ എറണാകുളത്ത് ജോലി ആയതിനാല്‍ ഐസക്ക് ഒറ്റക്കായിരുന്നു താമസം.ഐസക്കിന്റെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ ആണ് കടയില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.പഴയ രീതിയില്‍ ഉള്ള കഴുക്കോലും ഓടുകളും ഉപയോഗിച്ചു നിര്‍മ്മിച്ച കടയില്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു.തുടര്‍ന്ന് ഫയര്‍ ഫോഴ്സും,പോലീസും എത്തി തീയണച്ചത് കൊണ്ട് സമീപത്തുള്ള കടയിലേക്ക് തീ പടരാതെ വന്‍ദുരന്തം ഒഴിവായി.തുടര്‍ന്ന് പോലീസ്‌ കട തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഐസക്കിന്‍റെ മൃതദേഹം.തുടര്‍ന്ന് പോലീസ്‌ ദുരന്തസ്ഥലം സീല്‍ ചെയ്തു കാവലും ഏര്‍പ്പെടുത്തി.കടയും, കടയിലുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു.മരിച്ച ഐസക്ക് അലക്സാണ്ടര്‍ കൊതുകുതിരി കത്തിച്ചു വെക്കുമായിരുന്നു എന്ന് ഇളയമകന്‍ ആദര്‍ശ്‌ പറഞ്ഞു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യുട്ട് കാരണവും ആകാം എന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്ന് ഏപ്രില്‍ ഫൂള്‍ ദിവസം ആയതിനാല്‍ ആദ്യം ആളുകള്‍ ഈ ദുരന്ത വിവരം വിശ്വസിച്ചില്ല.
രാവിലെയാണ് അപകടവിവരം എല്ലാവരും അറിഞ്ഞത്.ദുരന്ത വിവരം അറിഞ്ഞ ഉടനെ പുനലൂര്‍ നഗരസഭാ അധ്യക്ഷന്‍ കെ രാജശേഖരന്‍,മുന്‍ നഗരസഭാ അധ്യക്ഷന്‍ കെ രാജഗോപാല്‍ എന്നിവരും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു.  
കൂടാതെ ദുരന്ത വിവരം അറിഞ്ഞു വന്‍ജനാവലി പ്രദേശത്ത്‌ തടിച്ചു കൂടി.ഏകദേശം പത്തു മണിയോടെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ഫോറന്‍സിക്‌ വിദഗ്ദ്ധരും സ്ഥലത്തെത്തി പുനലൂര്‍ ആര്‍.ഡി.ഒ. ടി.എസ്.നിഷാറ്റ്, ഡിവൈ.എസ്‌പി. എം.ആര്‍.സതീഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളെജിലേക്ക് അയച്ചു.തീപിടുത്തത്തിന്റെ കാരണം ഫോറന്‍സിക്‌ പരിശോധനാഫലം വന്നെങ്കിലേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ എന്നാണു പോലീസിന്റെ നിലപാട്.
ഭാര്യ ഹെലൻ ഐസക്ക്,മക്കൾ ആദർശ്, അഭിലാഷ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.