ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇസ്തിരിക്കടയുടമ ഐസക് അലക്സാണ്ടറുടെ മരണത്തിൽ ദുരൂഹത; മൃതശരീരത്തിൽ മുറിവുകൾ


പുനലൂരിൽ തുണി ഇസ്തിരിയിടുന്ന സ്ഥാപനത്തിന് തീപ്പിടിച്ച് ഉടമ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത. ചെമ്മന്തൂർ എസ്.സി - എസ്.ടി. സഹകരണ ബാങ്കിന് എതിർവശത്തുള്ള കട കത്തിയാണ് ഉടമ വെന്തു മരിച്ചത്. കാഞ്ഞിയിൽ വീട്ടിൽ ഐസക് അലക്സാണ്ടർ(68) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. വർഷങ്ങളായി ഈ കടയിൽ താമസിച്ച് ഇസ്തിരിയിടുന്ന ജോലികൾ ചെയ്ത് വരികയായിരുന്നു ഐസക്.വര്‍ഷങ്ങളായി ഐസക് ഒറ്റക്കായിരുന്നു താമസം ഭാര്യ ജോലി സംബന്ധമായി ഏറണാകുളത്തും മക്കള്‍ വേറെ താമസവും ആണ്. ഷോർട് സർക്യൂട്ട് മൂലമുള്ള തീപിടുത്തമാവാം മരണ കാരണം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ ചൊവ്വാഴ്ച ഇസ്തിരിക്കടയിൽ പരിശോധന നടത്തിയ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ തീപ്പിടുത്തം ഷോർട് സർക്യൂട്ട് കാരണമല്ലെന്ന് കണ്ടെത്തി. മാത്രമല്ല ഐസക്കിന്റെ മൃതദേഹ പരിശോധനയിൽ തലയില്‍ മുറിവ്‌ കണ്ടെത്തിയിട്ടുണ്ടത്രേ. ഐസക്ക് കിടന്നുറങ്ങിയ കട്ടിൽ കത്തിക്കരിഞ്ഞ് മൃതദേഹം നിലത്ത് വീണെങ്കിലും മൃതശരീരത്തിന്റെ പിൻഭാഗത്ത് പൊള്ളലേറ്റിരുന്നില്ല എന്ന് പറയപ്പെടുന്നു. ഐസക്ക് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അരകിലോമീറ്റർ അകലെ എം.എൽ.എ. റോഡിൽ നിന്ന് യാത്രക്കാരന് വീണ് കിട്ടിയിരുന്നു. മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.
സ്ഥലം എം.എൽ.എ. കൂടിയായ വനം മന്ത്രി കെ.രാജു ചൊവ്വാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിലെ അവ്യക്തത പുറത്ത് കൊണ്ട് വരണമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം റൂറൽ എസ്.പി. കെ.ജി.സൈമൺ, ഡി.വൈ.എസ്.പി. എം.ആർ.സതീഷ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. പുനലൂർ സി.ഐ.മോഹൻ ദാസിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ. കട കത്തിയ സമയം ഐസക്ക് കടയ്ക്കുള്ളിൽ തനിച്ചായിരുന്നു. തൊട്ടടുത്ത് ബന്ധുക്കളുടെ കടകള്‍ ആണ് എന്നാല്‍ അവിടെ രാത്രിയില്‍ ആള്‍ താമസമില്ല.നാട്ടുകാർ അറിയിച്ചപ്പോഴാണ് ഇവർ സംഭവമറിഞ്ഞത്. മൃതദേഹം കിടന്ന കടയുടെ പിൻവാതിൽ തുറന്ന കിടന്ന നിലയിലായിരുന്നു. എന്നാൽ ഇത് തീപ്പിടിച്ച് തകർന്നതെന്നാണ് പോലീസ് പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.