ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുടുംബശ്രീ കഴിഞ്ഞ് വരികയായിരുന്ന വീട്ടമ്മയെ റോഡിൽ വച്ച് അക്രമിക്കുകയും അപമാനിക്കാൻ ശ്രമിച്ചതായും പരാതി

അഞ്ചല്‍:കുടുംബശ്രീ കഴിഞ്ഞ് വരികയായിരുന്ന വീട്ടമ്മയെ റോഡിൽ വച്ച് അക്രമിക്കുകയും അപമാനിക്കാൻ ശ്രമിച്ചതായും പരാതി.അക്രമത്തിൽ പരിക്കേറ്റ വീട്ടമ്മ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കരുകോൺ സ്വദേശിനി ആശയെയാണ്  പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടുകൂടി കുടുംബശ്രീ കഴിഞ്ഞു റോഡിൽ കൂടി നടന്നു വരികയായിരുന്ന  വീട്ടമ്മയെ തടഞ്ഞു നിർത്തി കഴുത്തിൽ ഷാൾ മുറുക്കി റോഡിൽ തള്ളിയിടുകയും വസ്ത്രങ്ങൾ വലിച്ചുകീറി  അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു.
വീട്ടമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടി വന്നെങ്കിലും അക്രമി വീട്ടമ്മയെ മോചിപ്പിക്കാൻ തയ്യാറായില്ല.നാട്ടുകാരിൽ ചിലർ പോലീസിൽ വിവരം അറിയിക്കുകയും  അഞ്ചൽ എസ് ഐ പ്രൈജുവിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയപ്പോഴേക്കും അക്രമി ഓടി  രക്ഷപ്പെടുകയായിരുന്നു എന്നാൽ പോലീസ്  അക്രമിയെ പിന്തുടർന്ന് പിടികൂടി. കരുകോൺ കുട്ടിനാട്‌ സരസ്വതി വിലാസത്തിൽ മാരിയപ്പൻ ആണ് പോലീസിന്റെ പിടിയിലായത്.മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനിരയായ വീട്ടമ്മയുടെ ഭർത്താവിനെതിരെ കള്ളക്കേസ് നൽകിയെന്ന് ആരോപിച്ചുള്ള കേസ് കോടതിയിൽ  നടക്കുന്നതിന് ചൊല്ലിയാണ് വീട്ടമ്മയെ ആക്രമിക്കാനും അപമാന പെടുത്താനും  ശ്രമം നടത്തിയതെന്ന് അഞ്ചൽ പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ  ജാമ്യമില്ല വകുപ്പുകൾ ചുമത്തി അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

വീഡിയോ  കാണാം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.