ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുടുംബശ്രീയുടെ വിജയങ്ങൾ മനസിലാക്കാന്‍ ലോകബാങ്ക് പ്രതിനിധികൾ പുനലൂരിലെത്തി

പുനലൂർ കേരളത്തിലെ കുടുംബശ്രീയുടെ വിജയ പ്രവർത്തനങ്ങൾ മനസിലാക്കാൻ സംസ്ഥാന തലത്തിൽ പര്യടനം നടത്തുന്ന ലോകബാങ്ക് പ്രതിനിധികൾ ഉൾപ്പെട്ട ബംഗ്ലാദേശിൽ നിന്നുള്ള സംഘം പുനലൂരിലെത്തി. പുനലൂർ മുനിസിപ്പാലിറ്റിയിൽ മാലിന്യ നിർമാർജനത്തിനായി ഗ്രീൻ വളന്റിയർമാർ പ്രവർത്തിക്കുന്ന പ്ലാച്ചേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റും പാഴ് വസ്തുക്കളിൽ നിന്ന് കലാമൂല്യ ശിൽപ്പങ്ങൾ ഒരുക്കിയ മ്യൂസിയം ജങ്കിൾ പാർക്കും ചെമ്മന്തൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മുനിസിപ്പല്‍ പ്രമേറോ അപ്പാരൽ പാർക്കും 22 അംഗ സംഘം സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. 
നൂറിലധികം ഗ്രീൻ വളന്റിയർമാരാണ് മുനിസിപ്പാലിറ്റിയുടെ അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായുള്ളത്.സ്ത്രീകൾക്ക് സ്വയംതൊഴിലിനായി മുനിസിപ്പാലിറ്റി കുടുംബശ്രീ പങ്കാളിത്തത്തോടെ ഒരുക്കിയ റെഡിമെയ്ഡ് നിർമാണ യൂണിറ്റാണ് അപ്പാരൽ പാർക്ക്.  പ്ലാച്ചേരിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി രാജ്യത്തിന് മാതൃകയെന്ന് സന്ദർശക സംഘം അഭിപ്രായപ്പെട്ടു. വൻകിട പട്ടണങ്ങളിൽ പോലും ഇത്തരം പ്ലാൻറ് സ്ഥാപിക്കൽ സമ്പൂർണ മാലിന്യ നിർമാർജനത്തിന് സഹായകമാകുമെന്ന് സംഘം വിലയിരുത്തി. പൂനലൂർ സീറോ വേസ്റ്റ് മുൻസിപ്പാലിറ്റിയായി മാറിയതിനു പിന്നിലെ കരുത്ത് അത്യാധുനികരീതിയിൽ സജ്ജമാക്കിയ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററാണ്.
ലോകബാങ്ക് കൺസൾട്ടന്റ് മാരായ മീനാക്ഷി ശാന്താദേവി, സീനി തമ്പി മനോഹരൻ, ബംഗ്ലാദേശിലെ സോഷ്യൽ ഡവലപ്പ്മെന്റ് ഫൗണ്ടേഷൻ എം.ഡി സഖാവത്ത് ഹുസൈൻ, ഹ്യൂമൻ റിസോഴ്സസ് ജനറൽ മാനേജർ സാഹിദ് റഹ്മത്ത് ഖാദിർ, യൂത്ത് എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ജി എം ഷാഹിദുൽ ഇസ്ലാം, റീജിയണൽ മാനേജർമാരായ മുഹമ്മദ് അഹ്സാനുൽ അലാം ഖണ്ഡോകർ, ഷാഹിദുൽ ഇസ്ലാം, മുഹമ്മദ് സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് 22 പേർ എത്തിയത്. പുനലൂർ മുൻസിപ്പൽ  ചെയർമാൻ കെ രാജശേഖരൻ, മുൻ ചെയർമാൻ എം എ രാജഗോപാൽ, സെക്രട്ടറി രേണുകാദേവി, കൗൺസിലർ അഡ്വ.  കെ എ ലത്തീഫ് , കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എ ജി സന്തോഷ്, അസി. കോ–- ഓർഡിനേറ്റർ സബൂറാബീവി, സി.ഡി.എസ് ചെയർപേഴ്സൻ തസ്ലീമ ജേക്കബ് എന്നിവർ സന്ദർശക സംഘത്തിന് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുടുംബശ്രീ സംരംഭമായ ഫ്ലവർമിൽ, കരവാളൂർ പഞ്ചായത്തിലെ മാത്ര അമൃതം നൂട്രിമിക്സ് യൂണിറ്റ് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.