
കുളത്തുപ്പുഴയില്‍ ആര്.എസ്.പി നേതാവിനും മകനുമെതിരെ വിസ തട്ടിപ്പ് പരാതി. സംസ്ഥാനം മുഴുവന്‍ നീളുന്ന തട്ടിപ്പ് എന്ന് സൂചന.ആർ.എസ്.പി കൊല്ലം ജില്ലാ കമ്മറ്റി അംഗം ഷറഫുദീനെതിരെയും മകൻ സജിൻ ഷറഫുദീനെതിരെയും 15 ഓളം നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നല്കി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ആർ.എസ്.പി ജില്ലാ കമ്മറ്റി അംഗത്തിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഇട്ടു 15 ഓളം നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെട്ടു.സംസ്ഥാനം മുഴുവന്‍ നീളുന്ന തട്ടിപ്പ് എന്ന് സൂചന. മസ്ക്കറ്റില്‍ നഴ്സിംഗ് വിസ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞു കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള പലരില്‍ നിന്നുമായി 35 ലക്ഷത്തോളം രൂപ സജിന്‍ ഷറഫുദീന്‍ തട്ടിയെടുത്തു. പലരില്‍ നിന്നും ഏഴു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് സജിന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുകയെല്ലാം പിതാവായ ഷറഫുദീന്റെ ബാങ്ക് അക്കൌണ്ട് വഴിയാണ് ഇയാള്‍ കൈപ്പറ്റിയിരിക്കുന്നത്.
മസ്ക്കറ്റില്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്, മലപ്പുറം എം.പി കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയില്‍ നസീം ഇമ്ര എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ കമ്പനിയില്‍ പത്തു വര്‍ഷം നിയമനം നടത്താനുള്ള അധികാരം സജിന്‍ ഷറഫുദീനാണ് എന്നും ഇയാള്‍ മസ്ക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സില്‍ പി.ആര്.ഒ ആണെന്നും ഉദ്യോഗാര്‍ഥികളെ തെറ്റിധരിപ്പിച്ചിരുന്നു. വിശ്വാസത്തിനായി എന്‍.കെ പ്രേമചന്ദ്രന് എം.പിയോടൊപ്പമുള്ള ഫോട്ടോയും ഇയാള്‍ കാണിച്ചിരുന്നു.
നാസിം ഇബ്ര കമ്പനിയിൽ നഴ്സിങ് ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് വിവിധ ജില്ലകളിൽ നിന്നായി 15 ഓളം ഉദ്യോഗാര്‍ത്ഥികള്‍ നിന്ന് ലക്ഷങ്ങൾ ആര്.എസ്.പി ജില്ലാ കമ്മിറ്റി അംഗം ഷറഫുദീന്റെ അക്കൗണ്ടിൽ കൂടി വാങ്ങി കബളിപ്പിച്ചത്. അര്‍ച്ചന എന്ന നഴ്സ് പറഞ്ഞാണ് നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ ഇയാളെക്കുറിച്ച് അറിഞ്ഞത് എന്ന് പറയപ്പെടുന്നു.
ഒമാന്‍ മിനിസ്റ്ററിയിലേക്കുള്ള നഴ്സുമാരുടെ മുഴുവന്‍ ഒഴിവുകളും കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും,കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് 136 കോടി രൂപയ്ക്കു ലീസിന് എടുത്തിരിക്കുകയാണെന്നും ആ കമ്പനി മുഖാന്തരം കൊണ്ട് പോകാമെന്നും അതിനായി ഏഴു ലക്ഷം നല്‍കണം എന്നു പറഞ്ഞു വിശ്വസിപ്പിച്ചതായും തുടര്‍ന്ന് പണം കൈമാറി എന്നും തുടര്‍ന്ന് വിശ്വസനീയമായ നിലയില്‍ വിസ നല്കി എന്നും ഫ്ലൈറ്റ് ടിക്കറ്റ് കണ്‍ഫോം ആയില്ല എന്നും പുറകാലെ തന്നു കൊള്ളാം എന്ന് പറയുകയും എന്നാല്‍ വിസ കാലാവധി തീരാറായിട്ടും ടിക്കറ്റ് കിട്ടാത്തതിനാല്‍ സംശയം തോന്നുകയും അതും പ്രകാരം സജിൻ ഷറഫുദീനെ പരിചയപ്പെടുത്തിത്തന്ന നഴ്സായ അര്‍ച്ചനയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആണ് മാസങ്ങള്‍ക്ക് മുന്‍പ് പോയ അര്‍ച്ചനക്കും ജോലി ആയില്ലെന്നും അറിയുന്നത്. തട്ടിപ്പിന് ഇരയായ നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ കുളത്തുപ്പുഴ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റും നല്കിയ പണം തിരികെ ചോദിച്ചപ്പോള്‍ പല അവധികള്‍ പറഞ്ഞു കബളിപ്പിക്കുകയും സര്‍വീസ് ചാര്‍ജ് ഇനത്തില്‍ പല കണക്കുകള്‍ പറഞ്ഞു ലക്ഷങ്ങള്‍ കുറച്ചു ബാക്കി ചെക്കായി നല്കി.എന്നാല്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയപ്പോള്‍ ആണ് വണ്ടി ചെക്ക് തന്ന് വീണ്ടും കബളിപ്പിച്ചതായി മനസിലായത് പലരില്‍ നിന്നും കടം വാങ്ങിയാണ് ആവശ്യമായ തുക സംഘടിപ്പിച്ചതെന്നും നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
എന്‍.കെ പ്രേമചന്ദ്രനെ പരാതിക്കാർ ബന്ധപ്പെട്ടപ്പോൾ ആളെ അറിയാമെന്നും എന്നോട് ചോദിച്ചിട്ടല്ലല്ലോ പണം കൊടുത്തതെന്നും തിരിച്ചു പ്രതികരിച്ചതായി നഴ്സുമാര്‍ പറയുന്നു. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്നും തട്ടിപ്പിനിരയായവർ പറയുന്നു. എല്ലാ കുട്ടികളുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് വിസമ്മിതിച്ചതിനെ തുടർന്ന് സി.പി.എം പ്രവർത്തകർ കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിൽ തമ്പടിക്കുകയും പോലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.കൂടുതല്‍ പരാതികള്‍ വരുമെന്ന് പോലീസ് പറയുന്നു.സജിന്‍ ഷറഫുദീനെതിരെ മുമ്പും സാമാനമായ തട്ടിപ്പ് കേസില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുളത്തുപ്പുഴ അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുമുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍ വരുമെന്നാണ് സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ