ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ ചുഴലിക്കാറ്റിൽ തലവൂർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം

വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ ചുഴലിക്കാറ്റിൽ തലവൂർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. കുന്നിക്കോട് : വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ ചുഴലിക്കാറ്റിൽ തലവൂർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. 21 വീടുകൾക്ക്‌ നാശമുണ്ടായി. ഇതിൽ പതിനഞ്ചിലേറെ വീടുകൾ പൂർണമായും തകർന്നു.കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു. ബുധനാഴ്ച വൈകീട്ട് വീശിയ ശക്തമായ കാറ്റിലാണ് കനത്തനാശം ഉണ്ടായത്. വീടുകൾക്കു മുകളിലേക്ക്‌ മരങ്ങൾ കടപുഴകിയും കാറ്റിൽ മേൽക്കൂരകൾ പറന്നുമാണ് കൂടുതലും നാശമുണ്ടായത്. അപകട സമയത്ത് മിക്കവീടുകളിലും കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നിക്കോട്-പട്ടാഴി റോഡിൽ തലവൂർ തത്തമംഗലം ക്ഷേത്രപരിസരത്തു നിന്ന കൂറ്റൻ അരയാൽ വീണ് ഗതാഗതവും വൈദ്യുതി-ഫോണ്‍ - കേബിള്‍ ടിവി ശൃംഖല തകരാറിലായി. അഗ്നി ശമന സേനയും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ട് രാത്രി വൈകിയാണ് ആൽമരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കിയത്. പാണ്ടിത്തിട്ട ഉത്താപ്പള്ളി രമാസദനത്തിൽ സുരേഷ്‌കുമാർ, പ്ലാവിള കിഴക്കതിൽ മണി, നടുത്തേരി സുരേഷ്‌ഭവനിൽ സുരേഷ്, കുളത്തുവയൽ ഗോപൻ, കുരാ ചാങ്കൂർ വടക്കതിൽ സത്യൻ, ചാങ്കൂർ വടക്കതിൽ കൊച്ചുചെറുക്കൻ, രഞ്ചീഷ് ഭവനിൽ രാജൻ, വിളയിൽ പുത്തൻവീട്ടിൽ ലിസി, മീരാഭവനിൽ ഗീവർഗീസ്, കൊച്ചുപരയടീൽവീട്ടിൽ ജോൺ, കുരാ തൃവേണി പുതുവിള കിഴക്കതിൽ പുരുഷോത്തമൻ ആചാരി, പുതുവിള താഴേതിൽ രജനി, കല്ലിങ്കൽ പുത്തൻവീട്ടിൽ സരസമ്മ, നടുത്തേരി പ്രീതാസദനത്തിൽ മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്.മരങ്ങളും വ്യാപകമായി കടപുഴകിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് വീശിയ ശക്തമായ കാറ്റില്‍ പ്രദേശത്തെ കാര്‍ഷിക വിളകളായ വാഴ, മരച്ചീനി, റബ്ബർ തുടങ്ങിയ വിളകൾ വ്യാപക തോതിൽ നശിച്ചു. അമ്പലനിരപ്പ് റെജിഭവനിൽ റെജി, കുരാ സന്തോഷ് ഭവനിൽ വാസുദേവൻ പിള്ള, മഞ്ഞക്കാല അദ്വൈതത്തിൽ അഭയാനന്ദൻ, നടുത്തേരി അരുൺ ഭവനിൽ സദാശിവൻ പിള്ള, നടുത്തേരി കറുകയിൽ വീട്ടിൽ ഷാജി, പാണ്ടിത്തിട്ട സ്വദേശികളായ തങ്കപ്പൻ, ഗണപതിപ്പിള്ള, നടുത്തേരി പുതുപ്പള്ളി മഠത്തിൽ മധുസൂദനൻ നമ്പ്യാതിരി, തത്തമംഗലം മീരാ ഭവനിൽ വാസുദേവൻ ഉണ്ണി എന്നിവരുടെ കാർഷികവിളകളാണ് വ്യാപക തോതിൽ നശിച്ചത്. ആയിരക്കണക്കിന് ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. കുലച്ച വാഴകളാണ് അധികവും. പത്തുലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം രേഖപ്പെടുത്തിയതായി കൃഷി ഓഫീസർ സുരേഷ് കുമാർ പറഞ്ഞു. കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. വിളകൾ നശിച്ചത് വായ്പയെടുത്ത് കൃഷിയിറക്കിയവരുടെ പ്രതീക്ഷകൾ തകിടം മറിച്ചിട്ടുണ്ട്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാറും,കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, റവന്യൂ സംഘവും സ്ഥലം സന്ദർശിച്ച് വീടുകളുടെ നാശനഷ്ടം വിലയിരുത്തി.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.