TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പാങ്ങോട് വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും കവര്‍ന്നു

പാങ്ങോട് വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. സ്കൂൾ ബസ് ഡ്രൈവറായ പാങ്ങോട് മാമ്പഴവിള വീട്ടിൽ 29 വയസുള്ള സുജിത്ത് ആണ് അറസ്റ്റിലായത്. സ്കൂൾ ബസ് ഡ്രൈവർ സുജിത്ത് വീട്ടമ്മയുടെ മകളെ സ്കൂളിൽ കൊണ്ടു പോകുന്നതിനിടെ വീട്ടമ്മയുമായി സൗഹൃദം നടിച്ച് പതിവായി വീട്ടിൽ വരുകയും വീട്ടമ്മയുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും മൊബൈൽ ക്യാമറ ഉപയോഗിച്ച് വീട്ടമ്മയുടെ നഗ്ന ചിത്രമെടുക്കുകയും പിന്നീട് പല തവണയായി മൂന്നു ലക്ഷം രൂപയും ഇരുപത് പവനോളം വരുന്ന സ്വർണവും കൈക്കലാക്കിയ സുജിത്ത് വീണ്ടും പണവും സ്വർണവും ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനെ തുടർന്ന് വീട്ടമ്മയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും തന്റെ സുഹൃത്തുക്കൾക്ക് വീട്ടമ്മയെ പരിചയപ്പെടുത്തി കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വീട്ടമ്മ പാങ്ങോട് പോലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്തിന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാങ്ങോട് സി.ഐ എൻ സുനീഷ്, എസ്. ഐ എം സുലൈമാൻ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത് രാജ് , മഹേഷ്, ജാഫർ, നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ  കാണാം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.