പുനലൂർ SC/ST ബാങ്ക് അഞ്ചൽ ബ്രാഞ്ചിന്റെ സ്കൂൾ മാർക്കറ്റ് ഉദ്ഘാടനം നടന്നു
പുനലൂർ SC/ST സർവീസ് സഹകരണ ബാങ്ക് അഞ്ചൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം നടന്നു.
അഞ്ചൽ ബ്രാഞ്ചിലെ സഹകരണ ബുക്ക് ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗം ആർ സുരേഷിന്റെ അധ്യക്ഷതയിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാചന്ദ്രബാബു സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പുനലൂരിലും അഞ്ചലും സ്കൂൾ കുട്ടികൾക്ക് ആവശ്യമുള്ള സ്കൂൾ ബാഗും മറ്റു പഠനോപകരണങ്ങളും വില കുറഞ്ഞ രീതിയിൽ ലഭിക്കുന്നതിനു വേണ്ടിയാണ് സ്കൂൾ മാർക്കറ്റ് ഉത്ഘാടനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി ബാലചന്ദ്രൻ പറഞ്ഞു.
സ്കൂൾ തുറക്കുന്ന സമയം ആകുമ്പോൾ വലിയ തുക ഈടാക്കി കൊണ്ട് കുട്ടികളുടെ സ്കൂൾ ബാഗുകളും മറ്റു പഠനോപകരണങ്ങളും വിപണിയിൽ വിൽക്കുമ്പോൾ മിതമായ രീതിയിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടുന്ന പഠനോപകരണങ്ങളും മറ്റും ലഭ്യമാക്കാൻ വേണ്ടി SC/ST സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ഈ സംരംഭം ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മുരളി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീർഹുസൈൻ,ബാങ്ക് പ്രസിഡണ്ട് പ്രഭാപ്രസാദ് , ഭരണസമിതി അംഗമായ അജികുമാർ തുടങ്ങിയവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ