ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു


ഉറുകുന്ന്:കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.ഉറുകുന്നു അത്തിക്കാത്തറയില്‍ എ.ടി ഷാജന്റെയും സുജയുടെയും മകന്‍ ഷോണ്‍ ഷാജന്‍(16) ആണ് ഉറുകുന്ന്‍ ലത്തീന്‍ കത്തോലിക്കാ പള്ളിക്ക് സമീപം കല്ലടയാറ്റില്‍ കുമ്പഴഞ്ഞി കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങിത്താണത്.പള്ളിയില്‍ വി.ബി.എസ് കഴിഞ്ഞ് കൂട്ടുകാരുമായി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആണ് അപകടം.കൂട്ടുകാരുടെ നിലവിളി  കേട്ടെത്തിയ  നാട്ടുകാരാണ് വെള്ളത്തില്‍ നിന്നും ഷോണ്‍ ഷാജനെ പുറത്തെടുത്ത്. ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പുനലൂര്‍ താലൂക്ക് മോര്‍ച്ചറിയില്‍.തെന്മല പോലീസ്‌ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സഹോദരന്‍:കെവിന്‍


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.