ഏരൂർ അയിലറ ചപ്പാത്ത് പാലം അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളോളം ആകുന്നു അധികൃതരുടെ അനാസ്ഥ അപകടം വരുത്തിവയ്ക്കുമെന്നു പ്രദേശവാസികൾ.
നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശത്തേക്കുള്ള ഏക റോഡ് ഗതാഗത ബന്ധിപ്പിക്കുന്ന പാലമാണ് ചപ്പാത്ത് പാലം.ഇത് അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങള്‍ ആവുകയാണ്.
പാലത്തിൻറെ കോൺക്രീറ്റ് പാളികൾ എല്ലാം തന്നെ ദ്രവിച്ച് ഇളകി വീഴുന്ന അവസ്ഥയിലും അടിസ്ഥാനം പകുതിയോളം തകർന്നുപോയ അവസ്ഥയിലുമാണ്. ഈ പാലത്തിൽകൂടിയാണ് സ്കൂൾ കുട്ടികൾ അടക്കമുള്ളനിരവധി ആൾക്കാര് യാത്ര ചെയ്യുന്നത്.ഞങ്ങൾ പലപ്രാവശ്യം ജനപ്രതിനിധികളോടും മറ്റുഅധികൃതരോടും ഈ പാലത്തിന്റെ അവസ്ഥ ബോധ്യപെടുത്തിയിട്ടും ഇതുവരെയാതൊരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികളുമായി ഓട്ടോയിലോ മറ്റോ പോകുന്ന സമയത്ത് വലിയ ഒരു അപകടം ഉണ്ടാകും എന്നും, അപകടം ഉണ്ടായാലേ അധികൃതരുടെ കണ്ണ് തുറക്കത്തുള്ളൂ വെന്നും നാട്ടുകാർ പറയുന്നു.
ഒരു വലിയ അപകടം ഒഴിവാക്കാൻ വേണ്ടി അടിയന്തരമായി ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളുംഈ വിഷയത്തിൽ ഇടപെട്ടു ഈ പാലം നവീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ