ഇടമൺ അണ്ടൂർപച്ചയില്‍ ദൂരുഹ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കത്തി നശിച്ചു
ഉറുകുന്ന്: ദൂരുഹ സാഹചര്യത്തിൽ രണ്ട് വാഹനങ്ങൾ കത്തി: പുനലൂർ: ഇടമൺ അണ്ടൂർപച്ച മംഗലത്ത് വിട്ടിൽ പരേതനായ ബിനുവിന്റെ ഭാര്യ സിനി ബിനുവിന്റെ വസതിയിൽ കിടന്ന ഒരു കാറും ഒരു മാഡ്ര ബൈക്കും ആണ് ഇന്ന് (2.5.19) ഉച്ചക്ക് 12.30 ന് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചത്.
കാര്‍ ഭാഗികമായും ബൈക്ക് പൂർണമായി കത്തി നശിച്ചു വീട്ടുകാർ പറയുന്നത് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിന്റെ ഷോട്ട് സർക്യൂട്ട് ആണ് തീ കത്താൻ കാരണം എന്നാണ് എന്നാൽ കെ.എസ്.ഈ.ബി അധികൃതർ ഇത് പാടെ നിഷേധിച്ചു രംഗത്ത് വന്നു. സംഭവ സമയത്ത് പരേതനായ ബിനുവിന്റെ അമ്മയും, രണ്ട് മക്കളും വീടിന്റെ അകത്തു ഉണ്ടായിരുന്നു. ഇവർ ഉറക്കം ആയിരുന്നു എന്ന് പറഞ്ഞ് നാട്ടുകാർ തീ കണ്ട ഉടൻ തന്നെ ഇവരെ വിളിച്ചു വിവരം അറിയിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
തുടര്‍ന്ന് നാട്ടുകാര്‍ അഗ്നി ശമനസേനയെ വിവരം അറിയിച്ചു എന്നാല്‍ അഗ്നി ശമനസേന എത്തും മുമ്പ് തന്നെ നാട്ടുകാർ തീ കെടുത്തി തെന്മല പോലീസ് സംഭവ സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ടര്‍ ഷിബു അനുഗ്രഹ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ