ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ ശിവൻകോവിൽ റോഡ് നവീകരണം പാതിവഴിയിൽ പിന്നിൽ പുനലൂരിലെ പ്രമുഖ വ്യവസായിയെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപണം.

പുനലൂർ ശിവൻകോവിൽ റോഡ് നവീകരണം പാതിവഴിയിൽ പിന്നിൽ പുനലൂരിലെ പ്രമുഖ വ്യവസായിയെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപണം.
പുനലൂരിലെ ലിങ്ക് റോഡുകളുടെ നവീകരണവുമായി ബന്ധപെട്ടു പുനലൂർ ശിവൻകോവിൽ പാതയോരത്തെ സ്ഥലം ഏറ്റെടുപ്പ്‌ റെവന്യൂ വകുപ്പിന്റെ സഹായത്തോടെ ഏറ്റടുത്തു നടന്നു വന്ന പ്രവർത്തനമാണ് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചത്.
പ്രമുഖ വ്യവസായിയുടെ മതിലില്‍ സ്ഥലം ഏറ്റെടുക്കാന്‍ റെവന്യൂ വകുപ്പ് അടയാളം ചെയ്തത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ എത്തിയപ്പോളാണ് അടയാളം ചെയ്തിരുന്നത് നീക്കം ചെയ്ത  നിലയില്‍ കണ്ടത്.
തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം റോഡ്‌ നവീകരണ പ്രവർത്തനം പാതിവഴിയില്‍ നിലച്ചത്.വീണ്ടും വസ്തു അളവ് നടക്കുകയും പഴയ സ്കെച്ചില്‍ ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തി എന്നാണ് ആരോപണം.എന്തായാലും സമീപത്തെ സ്ഥലം ഏറ്റെടുത്ത് ടാറിങ് തുടങ്ങിയത് പാതിവഴിയിൽ മുടങ്ങിയ സ്ഥിതിയാണ്.
പ്രാരംഭഘട്ടത്തിൽ PWD അധികൃതർക്ക് റെവന്യൂ ഡിപ്പാർട്മെന്റ് സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഉൾപ്പടെ അളന്നു മാർക്ക്‌ ചെയ്തു നൽകിയതായി യൂത്ത് കോൺഗ്രസ്‌ പറയുന്നു.
വ്യവസായിയുടെ സമീപത്തു വരെ കയ്യേറ്റങ്ങൾ എന്നുള്ള നിലയില്‍ വസ്തുക്കള്‍ ഒഴിപ്പിച്ച റവന്യു അധികാരികൾ വ്യവസായിയുടെ മതില്‍ കയ്യേറ്റം അല്ല എന്ന നിലപാടെടുത്തു.മറ്റുള്ളവരുടെ  കയ്യേറ്റവും വ്യവസായിയുടെ കയ്യേറ്റം അല്ലാതെയും എങ്ങനെ വരും എന്ന ചോദ്യത്തിന് റവന്യു അധികൃതര്‍ക്ക്‌ മറുപടിയില്ല.
അതുകൊണ്ട് വ്യവസായിയെ സഹായിക്കാന്‍ റവന്യു അധികൃതര്‍  നേരത്തെ ഉള്ള സ്കെച്ചില്‍ മാറ്റം വരുത്തി എന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിക്കുന്നു.
സമാന്തരമായി ഉള്ള വസ്തുക്കളും മതിലുകളും കയ്യേറ്റം ആണെന്ന് പറഞ്ഞു പൊളിച്ചു നീക്കിയ റെവന്യൂ വകുപ്പ് ഇവിടെ എത്തിയപ്പോള്‍ ഉന്നത ഇടപെടീല്‍ മൂലം കയ്യേറ്റം അല്ല എന്ന നിലപാടെടുത്തു ആരോപണം നിലവില്‍ ഉണ്ട്.
എവിടെ  മുതല്‍ പണിയണം എന്നുള്ള നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ ഈ ഭാഗത്ത് റോഡ് നിർമ്മാണം തുടരാൻ പൊതുമരാമത്ത്‌ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല.
പുനലൂരിലെ ചരിത്ര പ്രാധാന്യമുള്ള ശിവ ക്ഷേത്രത്തിലേക്കുള്ള പാതയിൽ ഏറെ കാത്തിരിപ്പിന് ശേഷം വന്ന വികസനം ഒരു വ്യക്തിയുടെ സ്വാര്‍ഥതയുടെ പേരിൽ പാതിവഴിയിൽ നിലച്ചു നിൽക്കുന്നതിൽ നാട്ടുകാർ ഉൾപ്പടെയുള്ളവര്‍ ഏറെ പ്രതിഷേധത്തിലാണ്.

കയ്യേറ്റം ഒഴിപ്പിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചിലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നു യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സൈജു മേലേവിള, മുഹമ്മദ്‌ റാഫി, ഷെബിൻ.എം.ബദറുദ്ദീന്‍ എന്നിവർ അറിയിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.