ഏഴു വയസ്സുകാരി ദേവനന്ദക്കും സ്കൂളിൽ പോകാനും മറ്റുള്ള കുട്ടികളെപ്പോലെ ഓടികളിക്കുവാനും ക്കുവാനും ആഗ്രഹമുണ്ട് പക്ഷേ സുമനസ്സുകൾ കനിഞ്ഞാലേ ഇത് സാധ്യമാകൂ.
കൊല്ലം ആയുർ പാറപ്പള്ളിൽ വീട്ടിൽ ദിവ്യാ ബിജു ദമ്പതികളുടെ 7 വയസ്സുള്ള ദേവനന്ദയാണ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്.
തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ പാൾസി രോഗം ആണെന്നാണു ദേവനന്ദയെ ബാധിച്ചിരിക്കുന്നതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
കണ്ണു കാണാനോ, ചെവി കേൾക്കണോ, സംസാരിക്കാനോ, കഴിയാതെ ശരീരം ആസകലം തളർന്നു 7 വർഷമായി ഒരേ കിടപ്പാണ്.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ കുഞ്ഞിന്റെ ചികിൽസക്ക് വേണ്ടി കേറിക്കിടക്കാടം വിറ്റു.ആറുവർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്.
പിതാവ് കൂലിവേലക്ക് പോയി കിട്ടുന്ന വരുമാനത്തിൽ നിന്നു കുടുംബത്തിന്റെയും കുഞ്ഞിന്റെ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടത്.കുഞ്ഞിന് അടിയന്തര ചികിത്സകൾ നൽകിയാൽ മാത്രമേ ദേവനന്ദയ്ക്ക് ജീവിതത്തിലേക്ക് വരാൻ കഴിയുകയുള്ളൂ.
ചികിൽസക്ക് യാതൊരു
മാർഗ്ഗവുമില്ലാതെ വിങ്ങിപ്പൊടുകയാണ് ഈ മാതാപിതാക്കൾ.
തിരുവനന്തപുരം SAT ആശുപത്രിയിലും, മറ്റു പല ആശുപത്രികാളിലും ദേവനന്ദയെ കൊണ്ടു പോയെങ്കിലും ചികിത്സക്ക് പണമില്ലാത്തതു കാരണം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
തന്റെ കുഞ്ഞിന് ഉയർന്ന ചികിത്സ നൽകാൻ യാതൊരു മാർഗ്ഗവുമില്ലന്നും അങ്ങേയറ്റം ദുഃഖത്തിൽ ആണെന്നും ബിജുവും കുടുംബവും പറയുന്നു.
വീടിൻറെ ഒരു സൈഡിൽ ദേവനന്ദക്ക് നൽകിയ മരുന്ന് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാൽ ഏതൊരാളുടെയും മനസ്സ് വേദനിപ്പിക്കും.
സന്മനസ്സുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
UNION BANK
BRANCH AYUR
DIVYAMOL. D,
AC/no:685202010005153
IFSC CODE:UBIN0568520,
MOB:9526107739.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ