ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചല്‍ സർവീസ് സഹകരണ ബാങ്കില്‍ നിന്നും അറ്റകുറ്റ പണികള്‍ക്ക് കൊണ്ട് പോയ അലമാരികളില്‍ ഒരെണ്ണം കാണാതെ പോയത് വിവാദമായി

അഞ്ചല്‍ സർവീസ് സഹകരണ ബാങ്കില്‍ നിന്നും അറ്റകുറ്റ പണികള്‍ക്ക് കൊണ്ട് പോയ അലമാരികളില്‍ ഒരെണ്ണം കാണാതെ പോയത് വിവാദമായി. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കൊണ്ടു പോയ അലമാരി കാണാതെ പോയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കോണ്ഗ്രസ് രംഗത്ത്.
ബാങ്കിൽ നിന്നും മെയിന്റെനൻസിന് കൊണ്ടുപോയ അലമാരകളിൽ ഒരെണ്ണം കുറവ് വന്നതിനെപ്പറ്റിയാണ്  വിവാദം ഉണ്ടായിരിക്കുന്നത്.
അഞ്ചൽ സർവ്വീസ് സഹകരണ ബാങ്കിലെ പതിനേഴ് സ്റ്റീൽ അലമാരകൾ ഏതാനും ദിവസം മുമ്പ് അഗസ്ത്യക്കോട്ടുള്ള വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കൊണ്ടു പോയിരുന്നു.
പണി തീർത്ത് തിരികെ കൊണ്ടു വന്നപ്പോൾ ഒരെണ്ണത്തിന്റെ കുറവ് വന്നത് ചില ഭരണസമിതി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണമുണ്ടായത്.
കൂടുതൽ അന്വേഷണത്തിൽ വർക്ക് ഷോപ്പിൽ നിന്നും പതിനേഴെണ്ണവും തിരികെ കൊണ്ടു വന്നിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട്.
വിഷയം ബാങ്ക് ഭരണ സമിതിയിൽ ചർച്ചയാകുകയും കുറവു വന്ന അലമാര കണ്ടെത്തി തിരികെ എത്തിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാൽ സംഭവം വസ്തുതാ വിരുദ്ധമാണെന്നും രാഷ്ട്രീയമായി തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ബാങ്ക് പ്രസിഡന്റ് വി.എസ് സതീശ് പ്രതികരിച്ചു.
ബാങ്ക് വക അലമാര മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും ഇതിനെതിരേ അന്വേഷണം നടത്താൻ ബാങ്ക് അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടി നടത്തുന്നതാണെന്നും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ് അറിയിച്ചു.
ബാങ്ക് ഭരണം നിർവഹിക്കുന്നത് എല്‍.ഡി.എഫ് ആണ്.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.