ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുന്‍ വനംവകുപ്പ്‌ വാച്ചറെ മാമ്പഴത്തറ വനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മുന്‍ വനംവകുപ്പ്‌ വാച്ചറെ മാമ്പഴത്തറ വനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ട വനം വകുപ്പ് വാച്ചര്‍ കൊച്ചു ഗോപി എന്ന് വിളിപ്പേരുള്ള ചെറുകടവില്‍ കമ്പി ലൈന്‍ സുനിതാ ഭവനില്‍ സുരേന്ദ്രനെ (50) മാമ്പഴത്തറ വനത്തിനുള്ളില്‍ നാരങ്ങാച്ചാല്‍ ഭാഗത്ത് പാറക്കെട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലര്‍ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. കറുത്ത് അഴുകി വീര്‍ത്ത് മാംസം അടര്‍ന്ന നിലയില്‍ ആയിരുന്ന മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ആയിരുന്നു.  
കാട്ടാനയുടെ ആക്രമണത്തിനു ശേഷം ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ വലഞ്ഞ ഗോപി ശാരീരിക അവശതകള്‍ വക വെക്കാതെ വനത്തിനുള്ളില്‍ നിന്നും തേന്‍ ശേഖരിച്ചു വില്‍പ്പന നടത്തി വരികയായിരുന്നു.ചിലപ്പോള്‍ രണ്ടു ദിവസം വരെ വനത്തിനുള്ളില്‍ കഴിയുന്നത് കൊച്ചു ഗോപിയുടെ പതിവായിരുന്നു.അതിനാല്‍ വീട്ടുകാര്‍ അന്വേഷിക്കാറില്ലായിരുന്നു എന്ന് പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ച മകനോടൊപ്പം തേന്‍ എടുക്കാന്‍ പോയ മകനെ തിരികെ വിടുകയും കൊച്ചു ഗോപി വനത്തില്‍ തങ്ങുകയായിരുന്നു എന്ന് പറയുന്നു.
വനം വകുപ്പിന്റെ വാച്ചര്‍ എന്നുള്ള നിലയിലും,വന്യ മൃഗത്തിന്റെ ആക്രമണത്താല്‍ ഗുരുതര പരുക്കേറ്റു ജോലിചെയ്ത് ജീവിക്കുവാന്‍ കഴിവില്ലാതിരുന്ന പട്ടികജാതിക്കാരനായ ഗോപിക്ക്  ഒരു സഹായമോ, നഷ്ടപരിഹാരമോ വനംവകുപ്പ്‌ നല്‍കിയില്ല എന്ന് പറയുന്നു.
വന്യമൃഗത്തിന്റെ  ആക്രമണം നടന്ന ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല എന്ന് പത്തനാപുരം ഡി.എഫ്.ഓ പറഞ്ഞു.
തെന്മല പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മക്കള്‍:സുകേഷ് ,സുനിത
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.