ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടയ്ക്കലിൽ ഇരുന്നൂറോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു.

കൊല്ലം കടയ്ക്കലിൽ ഇരുന്നൂറോളം  പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലർച്ചെയുമായി ഇരുന്നുറോളം പേരാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വിവാഹത്തോടനുബന്ധിച്ച് കടക്കൽ ആറ്റുപുറത്തെ
സ്വകാര്യ ആഡിറ്റോറിയത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റി രിക്കുന്നത്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് വീടുകളിലെത്തിയതിന് ശേഷമാണ് ഇവർക്ക് ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.ഇവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഇരുപതിലധികം പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഒബ്സർവേഷനിലാണ്. സ്വകാര്യ ആഡിറ്റോറിയത്തിലെ കുടി വെള്ളത്തിൽ നിന്നോ ഐസ്ക്രീമിൽ നിന്നോ ആവാം ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വർഷങ്ങളായി ആരോഗ്യവകുപ്പിൻ്റെ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയം പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് .സിനിമ തിയേറ്ററിനുള്ള സാനിറ്റേഷൻ സർട്ടിഫിക്കറ്റിൻ്റെ മറവിലാണ് ആഡിറ്റോറിയത്തിൽ വിവാഹവും വിവാഹ സൽക്കാരങ്ങളും നടത്തുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നത്. 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിട്ടും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നോ, മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ ആഡിറ്റോറിയത്തിനെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
സ്ത്രീകൾക്കു കുട്ടികൾക്കുമാണ് കൂടുതലും ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.