കൊല്ലം കടയ്ക്കൽ തുടയന്നൂർ കൊലപാതകം ജോലി സ്ഥലത്ത് വെച്ചുണ്ടായ തർക്കമെന്ന് പോലീസ്. തുടയന്നൂർ പൊന്നുംകോട് വീട്ടിൽ 54 വയസുള്ള രാധാകൃഷ്ണപിള്ള ആണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ മഞ്ജു വിലാസത്തിൽ ശശിധരൻ പിള്ളയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ശശിധരന് പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ ഒളിവിലാണ്.
ഇന്നലെ ഏഴു മണിയോടുകൂടി സമീപത്തുള്ള കടയിൽ വെച്ച് കൊല്ലപ്പെട്ട രാധാകൃഷ്ണപിള്ളയും പ്രതിയായ ശശിധരൻ പിള്ളയും തമ്മിൽ വാക്കുതർക്കം ഉണ്ടായി അവിടെ നിന്നിറങ്ങിയ രാധാകൃഷ്ണപിള്ള ബൈക്കിൽ വരവേ മറ്റൊരു പ്രതിയായ ശശിധരൻ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ തടഞ്ഞു നിർത്തുകയും അച്ഛനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് ഉണ്ണികൃഷ്ണൻ രാധാകൃഷ്ണപിള്ളയെ ബെെക്കോടുകൂടി ചവിട്ടി മറിച്ചിടുകയും ചെയ്തു.
രാധാകൃഷ്ണപിള്ള നിനക്ക് കാണിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിലെത്തി മാരകായുധമായ നഞ്ചക്കുമായി സ്ഥലത്തെത്തി ഉണ്ണികൃഷ്ണനെ അടിച്ചു.
ഉണ്ണികൃഷ്ണൻ തന്റെ കെെവശം ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചു എന്നാല് രാധാകൃഷ്ണപിള്ള വാൾ പിടികൂടി ദൂരേക്ക് എറിഞ്ഞു കളഞ്ഞു. സംഭവമറിഞ്ഞെത്തിയ ശശിധരൻ മകനെ അടിക്കുന്നത് കണ്ട് തൻ്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാധാകൃഷ് ണപിള്ളയുടെ നെഞ്ചിലും മുതുകത്തും കുത്തി.
ഭർത്താവിനെ കുത്തുന്നത് കണ്ടു തടയാനെത്തിയ പുഷ്പയുടെ കെെയ്യിലും കുത്തേറ്റു.ഓടിക്കൂടിയ നാട്ടുകാർ രാധാകൃഷ്ണ പിള്ളയെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശശിധരൻ പിള്ള അറസ്റ്റിലായത്. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ ഒളിവിലാണ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ