''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുന്നിക്കോട് കുഞ്ചാനയ്യത്തു വീട്ടില്‍ സമീര്‍ എന്ന കര്‍ഷകന്റെ ഒരേക്കര്‍ വരുന്ന കൃഷി സാമൂഹിക വിരുദ്ധര്‍ നശിപ്പി

വിളക്കുടി വില്ലേജില്‍ കുന്നിക്കോട് കുഞ്ചാനയ്യത്തു വീട്ടില്‍ സമീര്‍ എന്ന കര്‍ഷകന്റെ ഒരേക്കര്‍ വരുന്ന കൃഷിയിടത്തു കൃഷി ചെയ്തിരുന്ന എണ്‍പത് മൂട് ഏത്തന്‍, മുപ്പത് മൂട് ചേന,മുപ്പത്‌ മൂട് മരച്ചീനി എന്നിവയാണ് ഒന്നിനും കൊള്ളാത്ത വിധത്തില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
ഇരുപത്തി അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് സമീര്‍ നാട്ടിലെത്തി കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു.
സമീര്‍ തന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരേക്കര്‍ വസ്തുവില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കൃഷി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്ക സമയത്ത് സമീറിന്റെ കൃഷിയിടത്തില്‍ വെള്ളം കയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടിരുന്നു.ആ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി സമീര്‍ വീണ്ടും രണ്ടു ലക്ഷം രൂപ വായ്പ എടുത്ത് കൃഷിയിറക്കുകയായിരുന്നു.
അങ്ങനെ ഇറക്കിയ കൃഷിയാണ് സാമൂഹിക വിരുദ്ധര്‍ മുഴുവനായി നശിപ്പിച്ചത്. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സമീര്‍.
സമീര്‍ കൃഷി ഓഫീസര്‍ക്കും കുന്നിക്കോട് പോലീസ്‌ സ്റ്റേഷനിലും പരാതി നല്‍കി.സമീപ സമയങ്ങളില്‍ കുന്നിക്കോട് രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ് ദിവസങ്ങള്‍ക്ക് മുമ്പ്‌ ഗൃഹോപകരണ വില്പനശാലയുടെ സംഭരണ കേന്ദ്രം സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരുന്നു.സാമൂഹിക വിരുദ്ധര്‍ പോലീസിന്റെ മൂക്കിന് കീഴില്‍ വിലസുമ്പോഴും ഇതൊന്നും കുന്നിക്കോട് പോലീസ്‌ അറിഞ്ഞ മട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.പൊതുജനത്തിന് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ വിഷയത്തില്‍ അടിയന്തരമായി  
ബന്ധപ്പെട്ട അധികാരികള്‍പരിഹാരം ഉണ്ടാക്കണമെന്ന് എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.