കുളത്തുപ്പുഴയില്‍ ഒൻപത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി സുനിരാജിനെയാണ് കുളത്തുപ്പുഴ എസ്.ഐ ബിനു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സിനി രാജിനെതിരെ പോസ്കോ നിയമപ്രകാരം കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം കുട്ടികൾക്കൊപ്പം റബ്ബർ തോട്ടത്തിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ജൂസ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളോട് കുട്ടി കാര്യം തുറന്നു പറഞ്ഞതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
പീഡനത്തിനിരയായ ബാലനെ കുളത്തൂപ്പുഴ പോലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം സ്ഥിരീകരിക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ