പുനലൂർ തൂക്കുപാലത്തിന് സമീപം സ്ട്രോക്ക് വന്നു വഴിയരുകില്‍ വീണു.മദ്യപാനി എന്ന് കരുതി ആരും തിരിഞ്ഞു നോക്കാതെ കിടന്ന മദ്ധ്യവയസ്ക്കൻ സമയത്ത് ചികില്‍സ കിട്ടാതെ മരിച്ചു. പുനലൂർ തൂക്കുപാലത്തിന്റെ വശത്തായി , ചെമ്മന്തൂരിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ജെ.ആർ.എസ് സ്റ്റോഴ്സിന് എതിർവശത്താണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇങ്ങനെ
കിടന്ന ഇദ്ദേഹത്തെ പരിചരിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും
തയ്യാറായില്ല.താൻ കാണുമ്പോൾ തീരെ അവശനിലയിലായിരുന്നുവെന്നും ഭക്ഷണം
ഇല്ലാതെ കൊടും പട്ടിണിയിലാണെന്ന് കരുതുന്നതായും പൊതു പ്രവർത്തകനായ എ.കെ
നസീർ പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കാനായി ഓട്ടോ
റിക്ഷക്കാരോടും സ്വകാര്യ വാഹന ഉടമകളോടും സഹായം അഭ്യർത്ഥിച്ചിട്ടും ആരും
സഹകരിച്ചില്ലെന്ന് നസീർ പറഞ്ഞു. എന്നാൽ ഒടുവിൽ പുനലൂര്‍ മാര്‍ക്കറ്റ് ഭാഗത്തെ ഓട്ടോ
റിക്ഷാ ഡ്രൈവറായ റംഷീദ് എന്ന യുവാവാണ് സ്വമേധയാ സഹായിക്കാൻ മുന്നോട്ട്
വന്നതും മരുന്ന് വാങ്ങാൻ പണം ചെലവിട്ടതും. സംഭവ സ്ഥലത്തെത്തിയ പോലീസ്
അവരുടെ വാഹനത്തിൽ കൊണ്ടു പോകാനോ, ഓട്ടോ റിക്ഷയിൽ കയറ്റിയപ്പോൾ സഹായിക്കാനോ
തയ്യാറായില്ല പൊതുസമൂഹത്തിന്റെയും,പോലീസിന്റെയും ഈ നിസ്സഹകരണം അപകടത്തിലെക്കാണെന്നു സമൂഹത്തെ കൊണ്ടുപോകുന്നത് എന്ന് എ.കെ
നസീർ പറഞ്ഞു.
കടത്തിണ്ണയിൽ കിടന്ന ഇദ്ദേഹത്തെ
ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും പുനലൂർ താലൂക്ക് ആശുപത്രിയിൽ
എത്തിക്കഴിഞ്ഞാണ് ആളെ തിരിച്ചറിഞ്ഞത്.താലൂക്ക് ആശുപത്രിയിൽ നഴ്സുമാരും,
ഡോക്ടറന്മാരും വേണ്ട എല്ലാ സഹായവും നൽകിയതായി നസീർ പറഞ്ഞു.എന്നാല്‍ ജീവന് രക്ഷിക്കാന്‍ ആയില്ല.
പുനലൂർ വിളക്കുവെട്ടം കല്ലാർ പാറവിള പുത്തൻ വീട്ടിൽ മണിക്കുട്ടൻ (52) ആണ് മരിച്ചത്.
കഴിഞ്ഞ 20 വർഷമായി വീടുമായി ബന്ധം ഇല്ലായിരുന്നുവെന്നും
കടത്തിണ്ണയിലും മറ്റുമായിരുന്നു ജീവിതമെന്നും വീട്ടുകാർ പറഞ്ഞു.
രക്തസമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്നുണ്ടായ പക്ഷാഘാതമാണ് മരണകാരമായി
പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഒരു
വശം തളർന്ന നിലയിലായിരുന്നു.
ഓമനയാണ് ഭാര്യ. നിഷ, നീതു എന്നിവരാണ് മക്കൾ. പ്രകാശ്, സന്തോഷ് എന്നിവരാണ്
മരുമക്കൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ