പുനലൂര്‍:തുമ്പോട് വാര്‍ഡില്‍ പനമണ്ണറ ജലവിഭവ വകുപ്പിന്റെ പമ്പ് ഹൗസിന്റെ മുമ്പില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് ഇന്ന് പതിനാറ് ദിവസം.പൈപ്പ് പൊട്ടിയ ദിവസം തന്നെ സമീപവാസികള്‍ വാട്ടര്‍ അതോറിട്ടി ഓഫീസില്‍ വിവരം അറിയിച്ചു.
പൊട്ടിയ പൈപ്പ് ശരിയാക്കത്തതിനാല് പ്രദേശവാസികള്‍ പല പ്രാവശ്യം ഫോണ്‍ ചെയ്തു പരാതി അറിയിച്ചു എങ്കിലും ആരും ഇത് വരെ തിരിഞ്ഞു നോക്കിയില്ല.
വാട്ടര്‍ അതോറിട്ടി ഓഫീസില്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഗിരീഷ് എന്ന ഓവര്‍സീയര്‍ ആണ് ചാര്‍ജ് എന്നും ഓവര്‍സീയറെ വിളിച്ചപ്പോള്‍ കോണ്ട്രാക്ടര് മോഹന്‍ ആണ് അവിടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് എന്നും പറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു.
മണ്ണിന്റെ അടിയില്‍ പൈപ്പ് പൊട്ടിയത് കൊണ്ട് വെള്ളം ഊറ്റായി ഒഴുകി സമീപത്തുള്ള വീടിന്റെ മുറ്റം വരെ മുങ്ങി വെള്ളക്കെട്ട് രൂപപ്പെട്ടു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുനലൂര്‍ മേഖലയില്‍ ആയിരക്കണക്കിനു ലിറ്റര്‍ കുടിവെള്ളം ആണ് വാട്ടര്‍ അതോറിട്ടി അധികൃതരുടെ അനാസ്ഥ മൂലം പാഴായത്. സമയബന്ധിതമായി പണികള്‍ ചെയ്യാതെ വിവിധ കാരണങ്ങള്‍ പറഞ്ഞു ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ നീട്ടിക്കൊണ്ട് പോകുകയാണ് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ