കലശലായ പൊടിശല്യം മൂലം വലഞ്ഞു പ്രദേശ വാസികള്‍ . മലയോര ഹൈവേ നിർമ്മാണം നാട്ടുകാർ തടഞ്ഞു.
മാസങ്ങളായി അനുഭവിക്കുന്ന പൊടി ശല്യത്തിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടു കൊണ്ട് മലയോര ഹൈവേയുടെ നിർമ്മാണം നാട്ടുകാർ തടഞ്ഞു.അഗസ്ത്യക്കോട് അമ്പലംമുക്കിൽ പുനലൂർ പാതയിലാണ് സംഭവം.
ഇവിടെ റോഡ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായി.റോഡിന്റെ ഇരുവശവും മണ്ണിടിച്ചു നിരത്തിയിട്ടുള്ളതിനാൽ വർദ്ധിച്ച തോതിലുള്ള പൊടി പടലമാണ് ഇവിടെയുണ്ടാകുന്നത്.
റോഡു വക്കിലുള്ള പല വീടുകളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ളക്കിണറുകൾ പോലും പൊടി നിറഞ്ഞ് മലിനപ്പെട്ടിരിക്കുകയാണ്.
വസ്ത്രങ്ങൾ കഴുകി ഉണക്കുന്നതിനോ ആഹാരം പാകം ചെയ്യുന്നതിനോ പറ്റാത്ത അവസ്ഥയാണത്രേ.ഇന്ന് വൈകിട്ട് 5:30 തോടെയാണ് നാട്ടുകാർ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞത്.നിർമ്മാണക്കമ്പനിയുടെ വാഹനങ്ങളെല്ലാം തടഞ്ഞിടുകയും കെ.എസ്.ആർ.ടി.സി ബസ്സുൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു നിർത്തിയ ശേഷം നിർമ്മാണം നടക്കുന്ന സ്ഥലത്തു കൂടി പതുക്കെ വണ്ടിയോടിക്കണമെന്ന് ഡ്രൈവർമാരോട് നിർദ്ദേശിക്കുകയും ചെയ്തു.
വൈകിട്ട് ഏഴ് മണിയോടെ സ്ഥലത്തെത്തിയ അഞ്ചൽ ഇൻസ്പെക്ടർ പി.ബി വിനോദ് കുമാർ, എസ്.ഐ പ്രൈജു എന്നിവർ നാട്ടുകാരും റോഡ് നിർമാണം കമ്പിനി അധികൃതരുമായി ചർച്ച നടത്തി.
ഇതിനെ തുടർന്ന് പോടിശല്യംഉണ്ടാകാത്ത രീതിയിൽ റോഡിൽ വെള്ളമൊഴിച്ച് കൊണ്ടു മാത്രമേ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുള്ളുവെന്ന് പൊലീസിനും നാട്ടുകാർക്കും നിർമ്മാണ കമ്പനി അധികൃതർ ഉറപ്പു നൽകിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ