പുനലൂര്‍:മുക്കടവില്‍ വീടിനുള്ളിലേക്ക് കണ്ടയിനര്‍ ലോറി പാഞ്ഞു കയറി വീടിനുള്ളില്‍ ഉണ്ടായിരുന്ന സുഭദ്രാമ്മയും ഭര്‍ത്താവിന്റെ അനുജന് ഓട്ടിസം ബാധിച്ച ഉണ്ണി കൃഷ്ണനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
പിറവന്തൂര്‍ പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ മുക്കടവ് ആളുകേറാമല അമ്മൂമ്മക്കാവിന് സമീപം പുനലൂര്‍ മൂവാറ്റുപുഴ പാതയോരത്ത് ഭഗവതി വിലാസത്തില്‍ വിധവയായ സുഭദ്രാമ്മയുടെ (66) വീടിനുള്ളിലേക്കാണ് ഏകദേശം പതിനൊന്ന് മണിയോടെയാണ് കണ്ടയിനര്‍ ലോറി പാഞ്ഞു കയറിയത് സംഭവസമയത്ത് സുഭദ്രാമ്മയും ഭര്‍ത്താവിന്റെ അനുജന് ഓട്ടിസം ബാധിച്ച ഉണ്ണി കൃഷ്ണനും(46) വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു എങ്കിലും ലോറി ഇടിച്ചു നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.ആകെ മൂന്നു സെന്റ് ഉള്ള പ്രത്യേക വരുമാനം ഒന്നുമില്ലാത്ത മക്കള്‍ ഇല്ലാത്ത വിധവയും രോഗിയുമായ സുഭദ്രാമ്മയും ഓട്ടിസം ബാധിച്ച അനുജനും അടങ്ങിയ കുടുംബം അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ