പുനലൂര്‍:ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന ഗവണ്മെന്റ് ശുചിത്വ മിഷന്റെയും,ആരോഗ്യ വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.
ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാന്റും പരിസരവും വൃത്തിയാക്കിക്കൊണ്ട് നഗരസഭയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൺ സുശീലാ രാധാകൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി.നാഥ്, മുൻ ചെയർമാൻ എം.എ. രാജഗോപാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു,അഡ്വ:കെ.ലത്തീഫ്, കെ. ധർമ്മരാജൻ, ജോബോയ് പെരേര, കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അഗങ്ങൾ,താലൂക്ക് സമാജം സ്കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഞായറാഴ്ച എല്ലാ വാർഡുകളിലും സാനിട്ടേഷൻ കമ്മിറ്റികൾ ചേരും.
തിങ്കളാഴ്ച മുതൽ ആരോഗ്യ പ്രവർത്തകരുടെ ടീം ഭവന സന്ദർശനം നടത്തും. അതിന് ശേഷം തോടുകളും, ജലസ്രോതസ്സുകളും വൃത്തിയാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ