ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ തൊളിക്കോട് കൊച്ചുവിളയില്‍ക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു

പുനലൂര്‍ തൊളിക്കോട് കൊച്ചുവിളയില്‍ക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു
ഞായറാഴ്ച  വൈകുന്നേരം ഏകദേശം അഞ്ചര മണിയോടെ ആണ് സംഭവം.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ച ഉടന്‍ തന്നെ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഇരുവരെയും കരക്കെടുത്ത് അഗ്നിശമന സേനയുടെ വാഹനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

തൊളിക്കോട് വാര്‍ഡില്‍ തലയംകുളം ടി.രാധാകൃഷ്ണ ബാബു-ഭക്തപ്രിയ ദമ്പതികളുടെ മകന്‍ മുപ്പത് വയസുള്ള ശ്യാം കൃഷ്ണന്‍, ശ്യാം കൃഷ്ണന്റെ സുഹൃത്ത് തലയംകുളം മണ്ണുവയലില്‍ വീട്ടില്‍ സോമശേഖരൻ-ഗ്രേസി ദമ്പതികളുടെ മകൻ മുപ്പത്തിനാല് വയസുള്ള പ്രതീഷ്‌ എന്നിവരാണ് തൊളിക്കോട് ഫയര്‍ സ്റ്റേഷന് സമീപം കൊച്ചുവിളയില്‍ക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്.

പുനലൂര്‍ പോലീസ്‌ സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശ്യാം ഉറുകുന്നില്‍ കളേഴ്സ് എന്ന സ്റ്റുഡിയോ നടത്തുന്ന ആളാണ് . ശ്യാം കൃഷ്ന്റെ വിവാഹം കഴിഞ്ഞിട്ട് നാലുമാസമേ ആയുള്ളൂ ഭാര്യ ബബിത. സഹോദരി രശ്മി
പ്രതീഷ് ജിപ്സം ബോർഡ് വർക്കറാണ്. പ്രിയയാണ് സഹോദരി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.