പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും വിവാഹത്തിന് പോയതിനാല്‍ ഓഫീസ് പ്രവര്‍ത്തനം താറുമാറായി.പൊതുജനം വലഞ്ഞു വളരെ ദൂരെ നിന്ന് വന്നവര്‍ രാവിലെ ഒന്‍പതു മണി മുതല്‍ കാത്തു നിന്നു.നിസ്സാരമായി സാധിച്ചു കൊടുക്കേണ്ട കാര്യങ്ങള്‍ക്ക് പോലും ദിവസങ്ങളായി നടത്തുകയാണെന്ന് ഒരു വയോധിക പറഞ്ഞു.
എന്നാല്‍ ഏകദേശം ഒരുമണി ആയിട്ട് പോലും ഉദ്യോഗസ്ഥര്‍ എത്തിയില്ല.സംഘടിതമായി കല്യാണത്തിന് പോകാന്‍ തീരുമാനിച്ചതിനാല്‍ ആരും ലീവ് എടുത്തില്ല എന്ന പ്രത്യേകത കൂടി ഉണ്ട്.ആകെ പതിനാറ് ഉദ്യോഗസ്ഥര്‍ ഉള്ളയിടത്ത് ഒരു പ്യൂണ്‍, ആര്‍.ഐ എന്നിവര്‍ മാത്രം ആണ് ജോലിക്ക് ഉണ്ടായിരുന്നത്.
മറ്റുള്ള ഉദ്യോഗസ്ഥര്‍ ആരും ലീവ് എടുക്കാതെ ആണ് വിവാഹത്തിന് പോയത് എന്ന് ആര്‍.ഐ പറഞ്ഞു.അസിസ്റ്റണ്ട് സപ്ലെ ഓഫീസറുടെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ആണ് ഇത്രയും ഉദ്യോഗസ്ഥര്‍ ഒരുമിച്ചു ലീവ് എടുക്കാതെ പോയത്.വിവാഹത്തിനു പങ്കെടുക്കുവാന്‍ ഉള്ള തിടുക്കം കാരണം ഫാന്‍ ലൈറ്റ് ഇവ ഒന്നും നിര്‍ത്താതെ ആണ് ഉദ്യോഗസ്ഥര്‍ പോയത്.
വൈദ്യതി പാഴാക്കരുത് എന്നുള്ള നിബന്ധന പൊതുജനത്തിനു മാത്രം ആണ് ബാധകം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ