പുനലൂർ സപ്ലെ ഓഫീസിൽ അവധി എടുക്കാതെ ജീവനക്കാർ കൂട്ടത്തോടെ
വിവാഹത്തിന് പോയി എന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വകുപ്പ്
മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംസ്ഥാന സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം പുനലൂർ സപ്ലൈ ഓഫീസിൽ ജില്ലാ സപ്ലൈ ഓഫീസർ പരിശോധന നടത്തി.
പരിശോധനയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുനലൂർ സപ്ലൈ ഓഫീസിലെ ഒരു ജീവനക്കാരിയുടെ മകളുടെ കല്യാണത്തിനായി ജീവനക്കാർ കൂട്ടത്തോടെ ലീവ് എടുക്കാതെ പോയത്.
അഞ്ചലിൽ വച്ചായിരുന്നു വിവാഹം. പുനലൂര്‍,പത്തനാപുരം താലൂക്കിലെ വിവിധ മേഖലകളിൽ നിന്നായി റേഷൻ സംബന്ധമായ വിവിധ ആവശ്യങ്ങൾക്ക് എത്തിയ നൂറോളം പോരാണ് ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് കാത്തു നിന്ന് ബുദ്ധിമുട്ടിയത്.
പ്യൂണ്‍,ആര്.ഐ എന്നീ രണ്ട് ജീവനക്കാര്‍ മാത്രം ആണ് ഓഫീസിൽ ഉണ്ടായിരുന്നത്.ബാക്കി 16 പേരും അവധി എടുക്കാതെ കല്യാണത്തിന് പോവുകയായിരുന്നു. ഉള്ളവർ വ്യക്തമായ മറുപടി നൽകാത്തതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെയാണ് ജീവനക്കാർ കൂട്ടത്തോടെ കല്യാണത്തിന് പോയതാണ് എന്ന് മനസ്സിലായത്.
ഏകദേശം രണ്ട് മണി വരെ ഓഫീസില്‍ ആളില്ലാതെ ഇരുന്നു.അതിനു
ശേഷം ആണ് ജീവനക്കാര്‍ എത്തിയത്.ജീവനക്കാര്‍ ഉച്ച വരെ അവധി എടുത്തതായി
താലൂക്ക് സപ്ലെ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ഇത് ഗുരുതര വീഴ്ചയാണ്.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർ ബി. ജയശ്രീയുടെ നേതൃത്വത്തിൽ പുനലൂരിൽ പരിശോധനയ്ക്ക് എത്തിയത്.
ജില്ലാ സപ്ലൈ ഓഫീസർ പരിശോധനക്കെത്തുന്ന വിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ ഓഫീസിലേക്ക് എത്തുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
ഇന്നലെ വന്നു നിന്ന് ബുദ്ധിമുട്ടിയ പൊതുജനങ്ങളില്‍ ചിലര്‍ പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് എഴുതി നല്കി.
അവധി എടുക്കാതെ ജീവനക്കാർ കല്യാണത്തിന് പോയതായി ഓഫീസിൽ പരിശോധന നടത്തിയപ്പോൾ മനസ്സിലാക്കിയെന്നും വിവരം സംസ്ഥാന സപ്ലൈ ഓഫീസറെ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താലൂക്ക് സപ്ലെ ഓഫീസർക്ക് എതിരെ നടപടി ഉണ്ടാകും.
ജീവനക്കാരുടെ നടപടിയിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ