റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ.യുവതികളും ക്വട്ടേഷന്‍ സംഘങ്ങളും ഉള്‍പ്പെട്ട പതിനൊന്ന് അംഗ സംഘത്തിലെ മൂന്നു പേര് അറസ്റ്റില്‍.
കരവാളൂർ കടയിൽ ഹാർഡ് വെയർ ഉടമ മുരളീധരൻ ആണ് ആദ്യം പരാതി നൽകിയത്.
മുരളിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്.
റെയിൽവേയുടെ വ്യാജ നിയമന ഉത്തരവ് കിട്ടിയ മുരളി ചെന്നയില്‍ പോയി അന്വേഷിക്കുകയും ഉത്തരവ് വ്യാജം ആണെന്ന് തിരിച്ചറിയുകയും ആയിരുന്നു.
ഇദ്ദേഹത്തിന്റെ മകന് റെയിൽവേയിൽ ജോലി നൽകാം എന്ന് പറഞ്ഞ് 14.5 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
പനയം സ്വദേശി പ്രശാന്ത് 18 പേരിൽ നിന്നായി 68.5 ലക്ഷം രൂപ സംഭരിച്ച് ജോലിക്കായി
ഇവരെ ഏൽപ്പിച്ചു.
ഇങ്ങനെ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് കരുതുന്നു.
പരാതി നൽകിയ മുരളീധരന് നെറ്റ് ഫോണിൽ നിന്നും വധഭീഷണി ലഭിച്ചു.അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയവരുടെ മുഴുവന്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന് എജന്റ്മാര്‍ ആണ് തട്ടിപ്പിന് ഇരയെ കണ്ടെത്തി നല്‍കുന്നത്.
ഇവര്‍ നല്കുന്ന വിവരം അനുസരിച്ച് സംഘം മുന്‍കൂര്‍ ആയി കുറച്ചു തുക കൈപ്പറ്റും.തുടര്‍ന്ന് വിദ്യ ചെന്നയില്‍ നിന്ന് വിളിക്കുന്നു എന്ന് പറഞ്ഞു തട്ടിപ്പില്പെടുത്തിയ ഇരയെ ബന്ധപ്പെടും തുടര്‍ന്ന് റെയിൽവേയുടെ വ്യാജ ലെറ്റര്‍പാഡില്‍ വ്യാജ നിയമന ഉത്തരവ് നല്‍കും തുടര്‍ന്ന് മുഴുവന്‍ പണവും കൈപ്പറ്റും ഇതാണ് സംഘത്തിന്റെ തട്ടിപ്പ് രീതി.പണം തിരികെ ചോദിച്ചാല്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ ആയിരിക്കും പിന്നീട് സംസാരിക്കുന്നത്.ഭയവും നാണക്കേടും മൂലം തട്ടിപ്പിന് ഇരയായവര്‍ വിവരം പുറത്തു പറയാറില്ല.
ഇതില്‍ പലരില്‍ നിന്ന് പിരിച്ചു വന്‍തുക നല്കിയ ഇടനിലക്കാരില്‍ ചിലരെ പ്രതികള്‍ ഹണി ട്രാപ്പില്‍പ്പെടുത്തി വീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയതിനാല്‍ പലരും പരാതി നല്കുവാന് മടിക്കുന്നതായി പറയുന്നു.
തിരുവനന്തപുരം സ്വദേശികളായ പെരിങ്ങമല ശിശുമന്ദിരത്തിൽ കുളത്തുങ്കര വീട്ടിൽ രോഹിത് (31)രോഹിത്,തിരുവനന്തപുരം കല്ലിയൂര്‍ ആര്.പി.എല്‍.പി സ്കൂളിന് എതിര്‍വശം രാഹുല്‍ ഭവനില്‍ സത്യരാജിന്റെ മകന് രാഹുൽ(30),തട്ടത്തുമല വപ്പാല പുത്തന്‍വീട്ടില്‍ ഗിരിജ കുമാരിയുടെ മകള്‍ വിദ്യ (26) എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ പതിനൊന്നു പ്രതികള്‍ ആണുള്ളത്.ബാക്കി പ്രതികള്‍ ആരെന്നുള്ളത് പോലീസ് പുറത്തു വിട്ടിട്ടില്ല.
പോലീസ് എത്തിയതറിഞ്ഞ് കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച ഇവരെ കാര്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിദ്യ ഇതിനുമുമ്പും മോഷണം തട്ടിപ്പു കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. പുനലൂർ ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ ഷൈജു എസ്.വി, അശ്വിനി ജെ.എസ്, വിനോദ് കുമാർ വി.സി, എസ്.ഐമാരായ മനോജ്, രവീന്ദ്രൻ WCPO റെജീന, ശൈലജ സിപിഒമാരായ സജു, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുള്ളതായും കൂടുതൽ പേർക്ക് തട്ടിപ്പില്‍ പങ്കുള്ളതായും ബോധ്യപ്പെട്ടു. റെയിൽവേയുടെ വ്യാജ ഇൻറർവ്യൂ കാർഡ്,വ്യാജ നിയമന ഉത്തരവ് എന്നിവയും കണ്ടെടുത്തു.ഇതിലുൾപ്പെടുന്ന 8 പേരെ പിടികിട്ടാനുണ്ട്. ഇതിൽ കരവാളൂർ കുരിയിലും മുകളിൽ താമസിക്കുന്ന രതീഷ്, ഇയാളുടെ ഭാര്യയുടെ ജേഷ്ഠത്തിയുടെ ഭർത്താവ് മുരളീധരൻ, ഗീതാ രാജ് തുടങ്ങിയവർ ഉൾപ്പെടുന്നു. പോലീസ് ഇവർക്കായി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ