ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വായ്പ നൽകിയത് തിരിച്ച് അടച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകാതെ എസ് ബി ഐ

വായ്പ നൽകിയത് തിരിച്ച് അടച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ തിരികെ നൽകാതെ എസ് ബി ഐ.
എസ്.ബി.ഐ കുളത്തുപ്പുഴ ബ്രാഞ്ചിന് എതിരെയാണ് ദമ്പതികളുടെ പരാതി ഉയർന്നിരിക്കുന്നത്
തിങ്കൾകരിക്കം മൂലവട്ടത്തില്‍ കിഴക്കേതില്‍ ഷിബു ജോണ്‍ അമ്മിണിക്കുട്ടി ദമ്പതികളുടെ പ്രമാണം ആണ് വായ്പ അടച്ചു തീര്‍ത്തിട്ടും തിരികെ നല്‍കാത്തത്.
ഷിബുവും ഭാര്യ അമ്മിണിയും ചേർന്ന് രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്നും കാര്‍ഷിക വായ്പയായി എടുത്തിരുന്നു.കഴിഞ്ഞ ഡിസംബർ 31ന് അധാലത്തിലൂടെ ഷിബു വായ്പ അടച്ചു തീർത്തു എന്നാൽ ജനുവരി മാസം മുതൽ പ്രമാണം അടക്കമുള്ള രേഖകൾക്ക് വേണ്ടി ഷിബുവും ഭാര്യയും ബാങ്കിൽ കയറിയിറങ്ങുകയാണ്. ഓരോ തവണ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകും തിങ്കളാഴ്ചയും ഷിബുവും ഭാര്യയും ബാങ്കിലെത്തി
കൊല്ലത്തു നിന്നും അനുമതി വന്നില്ലെന്നും പ്രമാണം തിരികെ തരാന്‍ കഴിയില്ലെന്നും സ്ഥിരം പല്ലവി ബാങ്ക് അധികൃതര്‍ ആവർത്തിച്ചു.
ഇതോടെ പ്രകോപിതനായ ഷിബു ബാങ്കിൽ നിന്ന് പ്രതിഷേധിക്കുകയും ബാങ്ക് പുറത്തു നിന്ന്
പൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ബാങ്ക് അധികൃതർ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകി. പോലീസെത്തി ഷിബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയംതന്നെ സ്ഥലത്തെത്തിയ പ്രാദേശിക ലേഖകനെ ബാങ്കിനുള്ളിൽ ദൃശ്യങ്ങള്‍ എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജീവനക്കാർ തടഞ്ഞു.
 തുടർന്ന് ബാങ്കിന് പുറത്ത് നിന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴും ഇത് ആവർത്തിച്ചു. എന്നാൽ പിന്നീട് റീജണൽ മാനേജർ മാധ്യമപ്രവർത്തകരെ ബന്ധപ്പെടുകയും ഇന്നു തന്നെ പ്രമാണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വാർത്ത സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും അറിയിച്ചു.
ഇപ്പോൾ മാത്രമാണ് പ്രമാണം വിട്ടുനൽകുന്നത് സംബന്ധിച്ച് പേപ്പറുകൾ തന്റെ പക്കല്‍  എത്തിയതെന്നും എന്ത് കൊണ്ട് ഇത്രയും വൈകി എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും റീജണൽ മാനേജർ പറഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു ബാങ്കിംഗ് ഓംബുഡ്സ്മാൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ഷിബുവും ഭാര്യയും.
വീഡിയോ കാണാം
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.