സംഗീത കലാകാരൻമാരുടെ കൂട്ടായ്മയായ ശിവരഞ്ജിനി സംഗീത സഭയുടെ മൂന്നാമത് വാർഷികവും പൊതു സമ്മേളനവും അഞ്ചലിൽ സംഘടിപ്പിച്ചു.
അഞ്ചൽ കെ.എൻ.കെ ആഡിറ്റോറിയത്തിൽ സംഗീത സഭയുടെ പ്രസിഡന്റ് എൻ കുട്ടികൃഷ്ണന്റെ അധ്യക്ഷതയിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ് പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു.
സംഗീതകലാ രംഗത്തെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത് എന്ന് ചടങ്ങിൽ സംസാരിച്ച സംഗീതസഭ പ്രസിഡന്റ് കൃഷ്ണൻകുട്ടി പറഞ്ഞു.
ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് സംഗീത കലാകാരൻമാരുടെ കഴിവുകളെ ഉയർത്തി കൊണ്ടു വരുവാനുള്ള സഹായം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ഈ ആവശ്യം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരാമെന്നും, അഞ്ചൽ ബ്ലോക്കിന്റെ ഭാഗത്തു നിന്നുള്ള സഹായം നൽകാമെന്നും ചടങ്ങിൽ സംസാരിച്ച അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രെഞ്ചു സുരേഷ് പറഞ്ഞു.
വിവിധ കലാകാരൻമാരെ ആദരിക്കൽ ചടങ്ങും നടന്നു.
ആവണിസ്വരം എസ്.ആർ വിനു, പാലക്കാട് ചന്ദ്രൻ,ഡോ:പ്രസാദ്, അജിത് വി നാദു, പ്രൊഫ. കൃഷ്ണൻ കുട്ടി, സന്തോഷ് ഉണ്ണിത്താൻ, വിജയകുമാർ, എൻ കലേഷ് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ