ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല ഉറുകുന്നു സ്വദേശിയായ കൊച്ചു ഗായിക ശ്രദ്ധേയയാകുന്നു.

തെന്മല ഉറുകുന്നു സ്വദേശിയായ കൊച്ചു ഗായിക ശ്രദ്ധേയയാകുന്നു. ഉറുകുന്നു സ്വദേശി വെള്ളച്ചാലില്‍ പെനാട്ട് വീട്ടില്‍ സുനിലിന്റെയും ദീപ സുനിലിന്റെയും ഇളയ മകള്‍ ഒമ്പതാം ക്ലാസ്സുകാരി അമൃത സുനില്‍ നിരവധി സ്റ്റേജുകളിൽ മാധുര്യമൂറുന്ന ഗാനങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ ആർജിച്ചിരിക്കുന്നത്.
ചെറുപ്രായത്തില്‍ തന്നെ സംഗീതത്തോട് താല്പര്യം ഉള്ള അമൃത കുറച്ചുനാള്‍ ഗാനമഭ്യസിക്കുന്നതിന് പോയി.സാമ്പത്തിക പരാദീനത മൂലം സംഗീത പഠനം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല.അച്ഛനും അമ്മയും രണ്ട് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിലെ ഇളയ മകളാണ് അമൃത.
സ്കൂളില്‍ നന്നായി പഠിക്കുന്ന കുട്ടിക്ക്‌ ഈശ്വരന്‍ വരദാനമായി നല്‍കിയ സംഗീത അഭിരുചി കൂടുതല്‍ ശാസ്ത്രീയമായി പഠിക്കണം എന്നുള്ള മകളുടെ ആഗ്രഹം അനുസരിച്ച് അഭ്യസിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം സാധിച്ചില്ല.
നിത്യവൃത്തിക്ക് ബുദ്ധിമുട്ട് വന്ന അമൃതയുടെ അച്ഛന്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ വിദേശത്ത്‌ ജോലി തേടി പോയി. എങ്കിലും വരുമാനം തുശ്ചമായതിനാല്‍ അമൃതയുടെ സംഗീത പരിശീലനം മുമ്പോട്ട് കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ക്ക്‌ കഴിയുന്നില്ല.
നന്നായി പാടുന്ന അമൃതയെ സംഗീതം തുടര്‍ന്ന് പഠിപ്പിക്കുവാന്‍ സുമനസുകള്‍ ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയില്‍ ആണ് ഈ കൊച്ചു മിടുക്കി
അനുഗ്രഹീതയായ ഈ കൊച്ചു ഗായികയെ പുനലൂര്‍ ന്യുസ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് തെന്മല പഞ്ചായത്ത് മുഖപുസ്തക കൂട്ടായ്മയുടെ നടത്തിപ്പുകാരില്‍ ഒരാളായ ഉറുകുന്നു സ്വദേശി പ്രവാസിയായ റ്റൊജന്‍ ജോസഫ്‌ ആണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.