കൊല്ലം ആയൂർ ചാത്തൻപാറയിലെ പാറക്കുളത്തിൽ ഇറച്ചി മാലിന്യം തള്ളാൻ വന്ന മിനിവാൻ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു.
കുടിവെള്ളക്ഷാമം രൂക്ഷമായ ഈ സ്ഥലത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഇറച്ചി മാലിന്യം തള്ളിയ 15 വർഷമായി പ്രവർത്തിക്കാതെ കിടക്കുന്ന പാറ കോറിയിലെ പാറകുളം. കഴിഞ്ഞ ദിവസ്സം രാത്രി 11 മണിയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് പതിവായി രാത്രിയിൽ ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ ജലസ്രോതസ്സിൽ മാലിന്യം തള്ളാറുണ്ടെന്നും, ഇറച്ചി മാലിന്യം തള്ളാൻ വന്ന മിനി വാൻ പാറകുളത്തിലേക്കു മറിയുകയായിരുന്നുവെന്നും.
എന്നാൽ ഇറച്ചി മാലിന്യം തള്ളുന്നത് അറിയാതെയാണ് ഈ പ്രദേശത്തെ ജനങ്ങൾ ഈ പാറക്കുളത്തിൽ നിന്നും ജലം സംഭരിച്ച് അവരുടെ ദൈനം ദിന കാര്യങ്ങൾ നടത്തിപ്പോരുന്നത്
പൂയപ്പള്ളി പോലീസിൽ വിവരം അറിയിക്കുകയും എന്നാൽ പോലീസും വാഹന ഉടമയും ചേര്‍ന്ന് വാഹനം ക്രയിൻ ഉപയോഗിച്ചും മറ്റും പാറകുളത്തിൽ നിന്ന് കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
ഞങ്ങളുടെ ജലസ്രോതസ്സ് ആയിരുന്ന പാറക്കുളത്തിൽ ഇറച്ചി മാലിന്യം തള്ളി മലിനമാക്കിയത് വെള്ളം വറ്റിച്ചു വൃത്തിയാക്കി നൽകിയതിന് ശേഷം അതിൽ വീണു കിടക്കുന്ന വേസ്റ്റ് തള്ളാൻ വന്ന വാഹനം എടുത്താൽ മതിയെന്ന് പറഞ്ഞു നാട്ടുകാർ ഒന്നടങ്കം എതിർത്തതിനെ തുടർന്ന് വാഹനം എടുക്കാൻ ഉള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
റോഡിൻറെ ഇരുവശങ്ങളിലും ഇറച്ചി വേസ്റ്റുകളും മറ്റും തള്ളുന്നത് കൊണ്ട് ഈ പ്രദേശത്തു കൂടി കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത തരത്തിൽ നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ് വളർത്തു മൃഗങ്ങളെ പോലും നായ്ക്കള്‍ കടിക്കാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഈ പാറകുളത്തിലെ മാലിന്യം നീക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ജനങ്ങൾക്ക് ഉപയോഗ പ്രദമാകുന്ന രീതിയിൽ ഈ ജലസ്രോതസ്സു ശുദ്ധീകരിച്ചു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ