പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ദളിത് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ഏരൂർ സ്വദേശി സുമേഷിനാണ് മർദനമേറ്റത്.
ഏരൂർ പോലീസ് വീട്ടിൽ കയറി ദളിത് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചൽ ഏരൂർ തെക്കേവയലിൽ ബിനു വിലാസത്തിൽ സുമേഷിനാണ് പോലീസിന്റെ മർദ്ദനമേറ്റത്.
സുമേഷിന്റെ അനിയൻ വിനോദ് അടിപിടി കേസുമായി ബന്ധപ്പെട്ട് ഏരൂർ പോലീസ് സ്റ്റേഷനിലെ പ്രതിയാണ്.
വിനോദിനെ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് ഏരൂർ പോലീസ് സുമേഷിനെ മർദ്ദിച്ചത്.
എന്നാൽ അനുജൻ ഇവിടെ വരാറില്ലെന്നും താനും ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസിക്കുന്നത് എന്ന് പറഞ്ഞിട്ടും അത് കേൾക്കാൻ പോലീസുകാരൻ തയ്യാറായില്ലന്നും, ഒരു വയസ്സുള്ള മകനുമായി നിന്ന തന്നെ അടിവയറ്റിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു എന്ന് സതീഷ് പറയുന്നു.
കണ്ണിനു സുഖമില്ലാതെ ചികിത്സയിൽ കഴിയുന്ന ആളാണ് സുമേഷ്. മർദ്ദനത്തെ തുടർന്ന് ഇടതു കണ്ണിൽ വേദനയും നീർക്കെട്ടും മൂലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുമേഷ്.
ഏരൂർ പോലീസ് സ്റ്റേഷനിലെ സതീഷ് എന്ന പോലീസുകാരനാണ് തന്നെ മർദ്ദിച്ചതെന്നും തനിക്ക് പോലീസ് ഭീഷണിയുണ്ടന്നും കാട്ടി പുനലൂർ ഡി.വൈ.എസ്.പിക്കു പരാതി നൽകിയിരിക്കുകയാണ് സുമേഷ്.
കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന നയമാണ് ഏരൂർ പോലീസിന്റെ.
ഈ അതിക്രമത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ