ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ഏറത്ത് സ്കൂളിലേക്ക് പോയ കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി.

അഞ്ചൽ ഏറത്ത് രക്ഷിതാക്കൾക്കൊപ്പം സ്കൂളിലേക്ക് കാൽനടയായിപ്പോയ കുട്ടികൾക്കിടയിലേക്ക് യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി. രണ്ട് ഒന്നാം ക്ലാസ് വിദ്യാർത്ഥിനികൾക്കും അമ്മയുടെ ഒക്കത്തിരുന്ന ഒന്നര വയസുകാരിക്കും രക്ഷിതാക്കളായ രണ്ട് യുവതികൾക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ഏറം‌ സർക്കാർ എൽ.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ബിസ്മി (6), ബിസ്മിയുടെ ഒന്നര വയസുകാരിയായ സഹോദരി സുമയ്യ, ഇവരുടെ അമ്മ ഷീബ (28) ഒന്നാം ക്ലാസുകാരി നൂർജഹാൻ (6), ഇവരുടെ അമ്മ അൻസി (25), എന്നിവർക്കാണ് പരിക്ക്. ഏറം ജംഗ്ഷന് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം. ഏറം സർക്കാർ എൽ.പി. സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് അപകട സ്ഥലത്തു നിന്നും കുട്ടികളെയും രക്ഷിതാക്കളെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഗുരുതരമായി പരിക്കേറ്റ ബിസ്മി, സുമയ്യ എന്നിവരെ തിരുവനന്തപുരത്തെ കുട്ടികളുടെ ആശുപത്രിയായ എസ്.എ.ടിയിലേക്കും കുട്ടികളുടെ അമ്മമാരായ ഷീബ,അൻസി എന്നിവരെ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എം.പി. എൻ.കെ പ്രേമചന്ദ്രൻ സംഭവസ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. അപകടത്തിൽപ്പെട്ട കാറും വാഹനം ഓടിച്ച യുവതിയെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റവരുടെ ദൃശ്യം പകർത്താൻ അഞ്ചൽ സെൻറ് ജോസഫ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകനായ മൊയ്ദു അഞ്ചലിനെ ആശുപത്രി അധികൃതർ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പരിക്കേറ്റവർക്ക് ചികിത്സയ്ക്ക് ആവശ്യമായ അടിയന്തര സഹായം നൽകാൻ വനം മന്ത്രി കെ. രാജു ആശുപത്രി സൂപ്രണ്ട് മാർക്ക് നിർദേശം നൽകിട്ടുണ്ട്
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.