ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീട്ടമ്മയ്ക്ക് എസ്.എഫ്.ഐ നേതാവിന്റെ ക്രൂരമർദ്ദനം

അഞ്ചലില്‍ വീട്ടമ്മയ്ക്ക് അഞ്ചൽ എസ്.എഫ്.ഐ നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയന്റെ ക്രൂരമർദ്ദനം .അഞ്ചൽ പനയഞ്ചേരി കൃഷ്ണ ലയത്തിൽ രജനി വിക്രമനാണു മർദനം ഏറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. എസ്.എഫ്.ഐ നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗവുമായ ബിനു ദയന്റ വീട്ടിലെ പട്ടി രജനിയുടെ മകളെ കടിയ്ക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മർദനം ഏറ്റത്. വാര്‍ത്ത എടുക്കുവാന്‍ ചെന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ മൊയ്ദു അഞ്ചലിനെ വാർത്ത കൊടുത്താൽ ദുഃഖിക്കേണ്ടി വരുമെന്ന് സി.പി.എം അഞ്ചൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി ഭീഷണിപെടുത്തിയതായി പരാതിയുണ്ട്. വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയ അഞ്ചൽ സർവീസ് ബോർഡ് അംഗം ബിനു ദയാനെ നാട്ടുകാർ തടഞ്ഞുവെച്ച് അഞ്ചൽ പോലീസിലേൽപ്പിക്കുകയായിരുന്നു .വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് അഞ്ചൽ പോലീസ് മൊഴി രേഖപ്പെടുത്തി ബിനു ദയനെതിരെ കേസെടുത്തതായി അഞ്ചൽ എസ്.ഐ ശ്രീകുമാർ പറഞ്ഞു.ബിനു ദയൻ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയശേഷം ഇയാൾ നിലത്തിട്ട് വലിച്ചിഴച്ചതായും പരാതിയിൽ പരാതിയിൽ പറയുന്നു . മർദ്ദനമേറ്റ രജനി വിക്രമനെ അഞ്ചൽ പോലീസ് പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.